അമേരിക്കയിലെ വിവിധ കമ്പനികളിലേക്ക് അപേക്ഷിക്കാൻ അവസരം

അമേരിക്കയിലെ വിവിധ കമ്പനികളിലേക്ക് അപേക്ഷിക്കാൻ അവസരം
എക്സോൺ മൊബൈൽ
അമേരിക്കയിലെ എക്സോൺമൊബൈൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് , സീനിയർ ക്ളെയിം അഡ്ജസ്റ്റർ, കോർപ്പറേറ്റ് ഫാനാൻഷ്യൽ സർവീസ്, ബിസിനസ്/ഫിനാൻഷ്യൽ അനലിസ്റ്റ്, ഓഡിറ്റർ , കൺട്രോളർ അനലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: corporate.exxonmobil.com
താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ അപേക്ഷ അയക്കണം .
അമേരിക്കൻ ആപ്പിൾ
അമേരിക്കയിലെ ആപ്പിൾ കമ്പനി നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, ക്രിയേറ്റീവ്, മാർക്കെറ്റ് ലീഡർ, സ്പെഷ്യലിസ്റ്റ്, എക്സ്പേർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, സ്റ്റോർ ലീഡർ, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ്:jobs.apple.com ൽ അപേക്ഷിക്കുക
വാൾമാർട്ട് ഐ.എൻ.സി
അമേരിക്കയിലെ വാൾമാർട്ട് ഐ.എൻ. സി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കാഷ്യർ, കാർട്ട് അറ്റന്റർ, സ്റ്റോക്കർ , ബാക്ക്റൂം , റിസീവിംഗ് അസോസിയേറ്റ്സ്, സെയിൽസ് അസോസിയേറ്റ് , ഫ്രഷ് ഫുഡ് അസോസിയേറ്റ്, ഡിപ്പാർട്ട്മെന്റ് മാനേജർ, റീമോഡെൽ അസോസിയേറ്ര് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് www.walmart.com കാണുക.
https://www.facebook.com/Malayalivartha
























