കാലിക്കറ്റ് എൻ ഐ ടീയിൽ ജൂനിയർ എഞ്ചിനീയർ, എം ഐ എസ് ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചു.

കാലിക്കറ്റ് എൻ ഐ ടീയിൽ ജൂനിയർ എഞ്ചിനീയർ, എം ഐ എസ് ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയർ തസ്തികയിൽ നാലു ഒഴിവും എം.ഐ.എസ് ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ ): യോഗ്യത ബിടെക്/ബിഇ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ. (ഇലക്ട്രിക്കൽ എഞ്ചിനീറിങ്). ഉയർന്ന പ്രായം 30 വയസ്. ശമ്പളം 19,250 രൂപ. ഫെബ്രുവരി 5 നു രാവിലെ അഭിമുഖം ഉണ്ടായിരിക്കും.
എം.ഐ. എസ് ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ : കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എം.സി.എ /എം ടെക് ആണ് യോഗ്യത. കൂടാതെ വിവിധ കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ അറിവ് വേണം. ഉയർന്ന പ്രായം 33 വയസ്. ശമ്പളം 32,000 രൂപ. ജനുവരി 30 നു രാവിലെ 9.30 നു അഭിമുഖം ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഫോമിനുവേണ്ടി www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha



























