Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കരിയറിൽ ചുവടുറപ്പിക്കാൻ തെരഞ്ഞെടുക്കാൻ മികച്ച ഇന്റേൺഷിപ്പ്

28 JANUARY 2019 12:56 PM IST
മലയാളി വാര്‍ത്ത

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സ്ഥാപനങ്ങളെക്കുറിച്ചു മനസ്സിലാക്കാനും അവയിൽ പ്രവർത്തിക്കാനും അവസരമൊരുക്കാൻ ഇന്റേൺഷിപ്പ് അവസരമൊരുക്കും . പൊതുവെ ഇപ്പോൾ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രമാണ് വിദ്യാർഥികൾക്കു കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് നിര്ബന്ധമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്റേൺഷിപ് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ മാറ്റ് വിഭാഗങ്ങളിലും ഇന്റേൺഷിപ്പിനു പ്രാധാന്യം ഏറിവരികയാണ്. ഇന്റർവ്യൂവിൽ തിളങ്ങാനും മികച്ച കരിയർ സാദ്ധ്യതകൾ കണ്ടെത്താനും ഇന്റേൺഷിപ്പ് സഹായകകരം തന്നെ.
ചില ഇന്റേൺഷിപ്പുകളിൽ വിദ്യാർഥികൾക്കു പ്രതിഫലം ലഭിക്കും. പെയ്ഡ് എന്ന് ഇവ അറിയപ്പെടുന്നു. ചിലതിൽ ഒന്നും ലഭിക്കില്ല. പണം നോക്കി ഇന്റേൺഷിപ്പുകൾ തിരഞ്ഞെടുക്കരുത്. മറിച്ച് അതുവഴി ലഭിക്കുന്ന നൈപുണ്യവികസനം , ഭാവിയിൽ ഉരുത്തിരിയുന്ന തൊഴിൽ സാധ്യതകൾ എന്നിവയാണു പരിഗണിക്കേണ്ടത്. ഇന്റേൺഷിപ്പുകളുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണു നെറ്റ്‌വർക്കിങ്. വലിയ സ്ഥാപനത്തിൽ ഇന്റേൺഷിപ്പിനു പോകുമ്പോൾ അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടാൻ അവസരം ലഭിക്കും. ഇത് മികച്ച കരിയർ സാദ്ധ്യതകൾ കണ്ടെത്താൻ സഹായിക്കും .
വിവിധ മേഖലകളിൽനിന്നുള്ളവർക്കു കേന്ദ്ര സർക്കാർ വകുപ്പുകളും പാർലമെന്റ് ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും വാതിലുകൾ തുറന്നിട്ടു കാത്തിരിക്കുകയാണ്. ചിലതിന് അഞ്ചക്ക സ്റ്റൈപൻഡുമുണ്ട്.

സിവിൽ സർവീസസ് ലക്ഷ്യമിടുന്നവർക്കു കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും മറ്റും പ്രവർത്തനം അടുത്തറിയാൻ ഡൽഹിയിൽ ചുവടുറപ്പിക്കുന്നതാണ് നല്ലത്. ഇന്റേൺഷിപ് വാഗ്ദാനം ചെയ്യുന്ന ചില കേന്ദ്ര സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഇവയാണ്

വിദേശകാര്യ മന്ത്രാലയം
ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കീഴിൽ ആറു മാസം വരെ പ്രവർത്തിക്കാനുള്ള അവസരമുണ്ട് .എന്നാൽ പ്രതിഫലമില്ല. ബിരുദധാരികൾക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. പഞ്ചവൽസര കോഴ്സുകളിൽ മൂന്നു വർഷം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഒരേ സമയം 30 പേർക്കാണ് അവസരം. അപേക്ഷകളിൽ സൂക്ഷ്മ പരിശോധനയും ഇന്റർവ്യൂവും ഉണ്ടാകും.

ലോക്സഭാ സെക്രട്ടേറിയറ്റ്
ലോക്സഭാ സെക്രട്ടേറിയേറ്റിൽ രണ്ടു തരം ഇന്റേൺഷിപ്പുകൾ ഉണ്ട് . ആദ്യത്തേത് പിജി കഴിഞ്ഞവർക്കു 3 മാസം ഉള്ള ഇന്റേൺഷിപ്പ് സൗകര്യമാണ്. ഇതിൽ ആദ്യ രണ്ടു മാസം 20,000 രൂപ വീതവും മൂന്നാം മാസം 30,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും .
അടൂർത്ത 18 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാർഥികൾക്ക് ഒരു മാസത്തെ ഇന്റേൺഷിപ്പാണ് . 25,000 രൂപ സ്റ്റൈപൻഡ് ലഭിക്കും . രണ്ടിനും ഉയർന്ന പ്രായപരിധി 30 വയസ്സ്. വർഷം 50 പേരെ തിരഞ്ഞെടുക്കും.

നിതി ആയോഗ്
ആറാഴ്ച മുതൽ മൂന്നു മാസം വരെ ദൈർഘ്യം ഉള്ള ഇന്റേൺഷിപ്പാണ് നീതി ആയോഗിൽ ലഭിക്കുന്നത് . എല്ലാ മാസവും പത്താം തീയതിക്കകം നിതി ആയോഗ് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സ്റ്റൈപൻഡ് ഇല്ല.

കേന്ദ്ര ധന മന്ത്രാലയം
കേന്ദ്ര ധന മന്ത്രാലയത്തിൽ രണ്ടു വിഭാഗങ്ങളിൽ ഇന്റേൺഷിപ്പ് നൽകുന്നുണ്ട്
i) ഇക്കണോമിക് അഫയേഴ്സ് വിഭാഗം: ഫസ്റ്റ് ക്ലാസ് ഇക്കണോമിക്സ് ബിരുദവുമായി പിജി ചെയ്യുന്നവർക്ക് 6 മാസം വരെ ഇന്റേൺഷിപ്പ് അവസരമുണ്ട് . സ്റ്റൈപൻഡ് മാസം 10,000 രൂപ ലഭിക്കും .
ii) ധന വിനിയോഗ വിഭാഗം:
ഇക്കണോമിക്സ്, ഫിനാൻസ്, മാനേജ്മെന്റ്, നിയമ വിഷയങ്ങളിലെ പിജി വിദ്യാർഥികൾക്ക് രണ്ടു മുതൽ ആറു വരെ മാസം വരെ ഇന്റേൺഷിപ്പ് സൗകര്യമുണ്ട് . ഡിഗ്രിക്കു ഫസ്റ്റ് ക്ലാസ് ഉള്ളവർക്ക് മാത്രമേ ഇന്റേൺഷിപ്പിനു യോഗ്യതയുള്ളൂ . സ്റ്റൈപൻഡ് മാസം 10,000 രൂപ.

ഇലക്ട്രോണിക്സ് ; ഐടി
ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനു രണ്ടും മൂന്നും വർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി, ഇ - ഗവേണൻസ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കു മേയിലും ഡിസംബറിലും അപേക്ഷിക്കാം
2 മാസം ആണ് ഇന്റേൺഷിപ്പ് കാലാവധി . മാസം 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും

നാഷനൽ മ്യൂസിയം
സയൻസ്, ഹിസ്റ്ററി, ആർക്കിടെക്ചർ, ഡിസൈൻ, എൻജിനീയറിങ്, ഫൊട്ടോഗ്രഫി, ലൈബ്രറി മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദധാരികൾക്ക് 6 – 12 ആഴ്ചത്തെ സമ്മർ-വിന്റർ ഇന്റേൺഷിപ്പുകൾ ഉണ്ട് . സ്റ്റൈപൻഡ് ഇല്ല .

റിസർവ് ബാങ്ക്
ബിടെക്, എംബിഎ, ഇക്കണോമിക്സ് / സ്റ്റാറ്റ് / ഇക്കണോമെട്രിക്സ് / ബാങ്കിങ് / ഫിനാൻസ് പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . മാസം 35,000 രൂപ വരെ സ്റ്റൈപൻഡ് ഉണ്ട് . കുറഞ്ഞ കാലപരിധി 6 മാസം. വർഷത്തിൽ രണ്ടു തവണയാണു വിളിക്കാറുള്ളത്. കഴിഞ്ഞ ജൂലൈയിൽ ക്ഷണിച്ചിരുന്നു. കോംപറ്റീഷൻ കമ്മിഷൻ, നിയമ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തുടങ്ങിയവയിലും അവസരങ്ങളുണ്ട്

എൻജിനിയറിങ് വിദ്യാർഥികൾക്ക് പഠനശേഷം ഒരു വർഷം ഇന്റേൺഷിപ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞിട്ടുണ്ട്. മിക്കവാറും അടുത്തവർഷം മുതൽ ഇത് നടപ്പിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾ തങ്ങളുടെ യോഗ്യതക്കും അഭിരുചിക്കും അനുസരിച്ച് മികച്ച ഇന്റേൺഷിപ്പുകൾ ചെയ്യുന്നത് കേറിയാൽ സാദ്ധ്യതകൾ വർദ്ധിക്കുന്നതിനും ഇന്റർവ്യൂവിലും മറ്റും മികച്ച സ്‌കോർ നേടുന്നതിനും സഹായകകരമാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (17 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (22 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (27 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (46 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (58 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends