Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ നിരവധി ഒഴിവുകള്‍

29 JANUARY 2019 03:18 PM IST
മലയാളി വാര്‍ത്ത

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ നിരവധി ഒഴിവുകള്‍. അതായത്, 218 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ഉള്‍പ്പെടെ 251 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്‍, അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.
www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം . ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്തു ബേണം അപേക്ഷ അയക്കാൻ . ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ഇതിന്റെപ്രിന്റൗട്ട് സൂക്ഷിച്ചുവെക്കണം. ഓണ്‍ലൈന്‍ ആയി ഫെബ്രുവരെ 14 വരെ അപേക്ഷികാവുന്നതാണ്.

ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവുകളും വിശദ വിവരങ്ങളും ഇങ്ങനെ

1. പോസ്റ്റ് കോഡ് 01 - തസ്തിക പ്രിന്‍സിപ്പല്‍

ശമ്പളം: 78,800-2,09,200 രൂപ ..യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ്./ തത്തുല്യം. കൊടാതെ ഇനി പറയുന്ന തരത്തിലുള്ള പ്രവൃത്തി പരിചയം അത്യാവശ്യം

പ്രവൃത്തിപരിചയം: കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/സ്വയംഭരണ സ്ഥാപനത്തില്‍ സമാന തസ്തികയിലോ പ്രിന്‍സിപ്പല്‍ തസ്തികയിലോ ലെവല്‍ 12 ശമ്പള സ്‌കെയിലില്‍ സേവനം ചെയ്തവരാവണം. അല്ലെങ്കില്‍ ലെവല്‍ 10 ശമ്പള സ്‌കെയിലില്‍ വൈസ് പ്രിന്‍സിപ്പല്‍/അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരായിരിക്കണം. കൂടാതെ ഈ തസ്തികകളിൽ 7 വര്‍ഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടാവണം. ഇതില്‍ രണ്ട് വര്‍ഷത്തെ പരിചയം വൈസ് പ്രിന്‍സിപ്പല്‍ തസ്തികയിലായിരിക്കണം എന്നും നിബന്ധനയുണ്ട്.

ഈ പറഞ്ഞ യോഗ്യതകളിൽ പെടാത്തവർ ആണെങ്കിൽ ലെവല്‍ 8 ശമ്പള സ്‌കെയിലില്‍ കേന്ദ്ര/സംസ്ഥാന/സ്വയംഭരണ സ്ഥാപനത്തില്‍ പി.ജി.ടി./ലക്ചററായി 8 വര്‍ഷത്തെ സര്‍വീസുള്ളവർക്കും അപേക്ഷിക്കാം. അല്ലെങ്കില്‍ പി.ജി.ടി (ലെവല്‍ 8), ടി.ജി.ടി. (ലെവല്‍7) തസ്തികകളിലായി 15 വര്‍ഷത്തെ സര്‍വീസും ഇതില്‍ മൂന്ന് വര്‍ഷം പി.ജി.ടി. സര്‍വീസുമുണ്ടായിരിക്കണം.

റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൗസ് മാസ്റ്ററായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, റസിഡന്‍ഷ്യല്‍ സ്‌കൂള്‍/സി.ബി.എസ്.ഇ. അഫിലിയേറ്റഡ്/ഗവണ്‍മെന്റ് അംഗീകൃത സ്‌കൂളില്‍ പ്രവൃത്തിപരിചയം, ഇംഗ്ലീഷ്, ഹിന്ദി/പ്രാദേശിക ഭാഷയിലുള്ള അറിവ്, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം 50 വയസ്സിൽ കൂടരുത്

2. പോസ്റ്റ് കോഡ് 2-അസിസ്റ്റന്റ് കമ്മിഷണര്‍ ഒഴിവുകൾ

ശമ്പളം: 67,700-2,08,700 രൂപ.

യോഗ്യത: ബിരുദം, സമാന തസ്തികയില്‍ സ്ഥിരനിയമനമോ ലെവല്‍ 7 ശമ്പള സെ്കയിലില്‍ എട്ട് വര്‍ഷത്തെ സേവന പരിചയമോ ഉണ്ടായിരിക്കണം, കേന്ദ്ര/സംസ്ഥാന/സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേറ്റീവ്/ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടാവണം. പ്രായം: 45 കവിയരുത്.

3. പോസ്റ്റ് കോഡ് 3 -അസിസ്റ്റന്റ് ഒഴിവുകൾ
ശമ്പളം: 35,400-1,12,400 രൂപ
യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം വേണം . കൂടാതെ കേന്ദ്ര/സ്വയംഭരണ സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേറ്റീവ്/ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണയുണ്ട് . . പ്രായം: 18-30 ആയിരിക്കണം

4. പോസ്റ്റ് കോഡ് 4 -കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഒഴിവുകൾ
ശമ്പളം: 25,500 രൂപ 81,100 രൂപ യോഗ്യത: ബിരുദം, വേഡ് പ്രോസസിങ് & ഡാറ്റാ എന്‍ട്രി സ്‌കില്‍, ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം . സോഫ്റ്റ്‌വേര്‍ പാക്കേജുകളിലെ അറിവ് അഭിലഷണീയം. പ്രായം: 18 നും 30 നും മദ്ധ്യേ ......

5. പോസ്റ്റ് കോഡ് 5-14 -പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍

പോസ്റ്റ് കോഡ് 5- ബയോളജി, 6-കെമിസ്ട്രി, 7-കൊമേഴ്സ്, 8-ഇക്കണോമിക്‌സ്, 9- ജ്യോഗ്രഫി, 10-ഹിന്ദി, 11- ഹിസ്റ്ററി, 12- മാത്സ്, 13-ഫിസിക്‌സ്, 14-ഐ.ടി.) ശമ്പളം: 47,600- 1,51,100 രൂപ പ്രായം: 40 കവിയരുത്.

യോഗ്യത: റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ എന്‍സി.ഇ. ആര്‍.ടിയില്‍നിന്നോ 50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷന്‍. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഓരോ വിഷയത്തിനും യോഗ്യതയായി നിശ്ചയിച്ചിരിക്കുന്ന പി.ജി. വിഷയങ്ങള്‍ ഇനിപറയുന്നവയാണ്

ഹിന്ദി- ഹിന്ദി പി ജി ഉണ്ടായിരിക്കണം

ഫിസിക്‌സ്-ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്
ഫിസിക്‌സ്/ന്യൂക്ലിയര്‍ ഫിസിക്‌സ് എന്നിവയിൽ പി ജി

കെമിസ്ട്രി-കെമിസ്ട്രി/ ബയോകെമിസ്ട്രിയിൽ പി ജി .

മാത്തമാറ്റിക്‌സ്-മാത്തമാറ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദം

ഇക്കണോമിക്‌സ്- ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്എന്നിവയിലുള്ള പി ജി

ഹിസ്റ്ററി- ഹിസ്റ്ററി ബിരുദാനന്തര ബിരുദം

ജ്യോഗ്രഫി-ജ്യോഗ്രഫി ബിരുദാനന്തര ബിരുദം


കൊമേഴ്സ്- കൊമേഴ്സ് (അക്കൗണ്ടിങ്/കോസ്റ്റ് അക്കൗണ്ടിങ്/ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്)എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം

ബയോളജി-ബോട്ടണി/സുവോളജി/ ലൈഫ്സയന്‍സസ്/ബയോ സയന്‍സസ്/ജനിറ്റിക്‌സ്/ മൈക്രോ ബയോളജി/ ബയോടെക്നോളജി/മോളിക്യുലര്‍ ബയോ/ പ്ലാന്റ് ഫിസിയോളജി (ബിരുദതലത്തില്‍ ബോട്ടണിയും സുവോളജിയും പഠിച്ചിരിക്കണം)

ഐ.ടി.-50 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ./ ബി.ടെക്കും കംപ്യൂട്ടര്‍  സയന്‍സില്‍ പി.ജി. ഡിപ്ലോമയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ എം.എസ്സി./എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്സി./ ബി.സി.എ.യും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ NIELT/DOEACC സി ലെവലും ബിരുദവും ആവശ്യമാണ് .

ഹിന്ദി/ ഇംഗ്ലീഷില്‍ അധ്യാപന പരിചയം വേണം.


ബി.എഡ്. ബിരുദം,ഹിന്ദിയിലും ഇംഗ്ലീഷിലും അധ്യാപന മികവ്. അഭിലഷണീയം: ടി.ജി.ടി.യായി പ്രവൃത്തിപരിചയം, റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സേവന പരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയം

വയസ്സിളവ് (എല്ലാ തസ്തികകള്‍ക്കും): എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വനിതകള്‍ക്ക് (പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്‍, അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകള്‍ക്ക് ഒഴികെ) 10 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും..

പരീക്ഷാ കേന്ദ്രങ്ങള്‍:
തിരഞ്ഞെടുപ്പിനുള്ള എഴുത്ത് പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്. തിരുവനന്തപുരത്തിന്റെ സിറ്റി കോഡ്-34.ഇതിനുപുറമെ രാജ്യത്തെ 41 നഗരങ്ങളില്‍കൂടി പരീക്ഷാകേന്ദ്രമുണ്ട്. ഒരോ തസ്തികയുടെയും വിശദമായ സിലബസ് വെബ്സൈറ്റില്‍ ഔദ്യോഗിക ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ലഭിക്കും. മാര്‍ച്ച് അവസാന ആഴ്ചയായിരിക്കും പരീക്ഷ. കാള്‍ലെറ്റര്‍ മാര്‍ച്ച് 10 മുതല്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

അപേക്ഷാ ഫീസ്: പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിനിസ്ട്രേഷന്‍)-1500 രൂപ, പി.ജി.ടി.-1000, അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍-800 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് അപേക്ഷ സമര്‍പ്പിക്കുന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫീസ് ഫെബ്രുവരി 15-നകം അടച്ചിരിക്കണം.

www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ അയക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends