Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അഞ്ചു മികച്ച വിദേശ ഫെലോഷിപ്പുകൾ...ഇപ്പോൾ അപേക്ഷിക്കാം

30 JANUARY 2019 06:56 PM IST
മലയാളി വാര്‍ത്ത

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിന് സാധ്യതകൾ ധാരാളമുണ്ട്. . യുറോപ്യൻ രാജ്യങ്ങളിൽ യു.കെ., ജർമനി, ഫ്രാൻസ്, ന്യൂസീലൻഡ്, അയർലൻഡ്, നെതർലൻഡ്‌സ്, സ്വീഡൻ എന്നിവയാണ് വിദേശവിദ്യാർഥികളെ കൂടുതലായി ആകർഷിക്കുന്നത്.
സ്കോളർഷിപ്പ്, ഫെലോഷിപ്പ്, അസിസ്റ്റന്റ്ഷിപ്പ് എന്നിവയിലൂടെ പഠനച്ചെലവ് കണ്ടെത്താം.മികച്ച ഫെല്ലോഷിപ്പ് ലഭിക്കുകയാണെങ്കിൽ വിദേശ പഠനം എന്ന കടമ്പ എളുപ്പമുള്ളതാകും. ഇപ്പോൾ അപേക്ഷിക്കാവുന്ന അഞ്ചു വിദേശ ഫെലോഷിപ്പുകളെ കുറിച്ചാണ് ഇവിടെ കൊടുത്തിരിക്കുന്നത്

ഏഷ്യ ഗ്ലോബല്‍ ഫെലോസ് പ്രോഗ്രാം

പബ്ലിക് പോളിസി രംഗത്തു തൊഴില്‍ പരിചയമുള്ളവര്‍ക്കു നേതൃപരിശീലനത്തിനുഹോങ്കോങ് സര്‍വകലാശാലയിലെ ഏഷ്യ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നു.
കാലാവധി: 2019 ഓഗസ്റ്റ് 19 - നവംബര്‍ 15. യോഗ്യത:8- 25 വര്‍ഷം ജോലി പരിചയം. പൊളിറ്റിക്‌സ്, പോളിസി മേക്കിങ്, പോളിസി റിസര്‍ച്, സിവില്‍ സൊസൈറ്റി, ബിസിനസ് മേഖലകളില്‍ താല്‍പര്യമുള്ളവരാകണം. അവസാന തീയതി: ജനുവരി 31.കൂടുതല്‍ വിവരങ്ങള്‍ക്ക് www.asiaglobalfellows.hku.hk വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കോമണ്‍വെല്‍ത്ത് ഷെയേഡ് സ്‌കോളര്‍ഷിപ്

വിവിധ ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് വകുപ്പ് നല്‍കുന്നു. കാലാവധി: 2019 ഒക്ടോബര്‍ മുതല്‍ ബിരുദം/ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അവസാന തീയതി: മാര്‍ച്ച്‌ 14.വെബ്‌സൈറ്റ്: www.cscuk.dfid.gov.uk

വില്യം ജെ. ക്ലിന്റന്‍ ഫെലോഷിപ്

ഇന്ത്യയില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സന്നദ്ധസംഘടനകളില്‍ സേവനത്തിന് അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കുന്നു. കാലാവധി: 2019 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷം. യോഗ്യത: ബിരുദം, പ്രായപരിധി: 34 വയസ്സ്. അവസാന തീയതി: ജനുവരി 31.വെബ്‌സൈറ്റ്: www.aif.org

ചീവ്‌നിങ് ഗുരുകുല്‍

വിവിധ മേഖലകളിലെ പ്രഫഷനലുകള്‍ക്കു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു നല്‍കുന്നു. കാലാവധി: 2019 സെപ്റ്റംബര്‍ മുതല്‍ 12 ആഴ്ച.യോഗ്യത: 10 വര്‍ഷം ജോലി പരിചയം വേണം. ഇംഗ്ലിഷ് യോഗ്യതാനിര്‍ണയ പരീക്ഷ വിജയിക്കണം.അവസാന തീയതി: ഫെബ്രുവരി 27. വെബ്‌സൈറ്റ്: www.chevening.org

കോമണ്‍വെല്‍ത്ത് സ്പ്ലിറ്റ് സൈറ്റ് സ്‌കോളര്‍ഷിപ്

ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളില്‍ ഒരു വര്‍ഷത്തെ ഗവേഷണത്തിനു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് വകുപ്പ് നല്‍കുന്നു.
കാലാവധി: 2019 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷം.
യോഗ്യത: ഇന്ത്യയില്‍ അംഗീകൃത സര്‍വകലാശാലകളില്‍ സെപ്റ്റംബറിനകം പിഎച്ച്‌ഡിക്ക് റജിസ്റ്റര്‍ ചെയ്തവരാകണം. അവസാന തീയതി: ഫെബ്രുവരി 4. വെബ്‌സൈറ്റ്: www.cscuk.dfid.gov.uk…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (17 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (22 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (27 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (46 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (58 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends