Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ മികച്ച എൻജിനീയറിങ് - ടെക്‌നോളജി - സയൻസ് പഠനത്തിന് പ്ലസ്‌ ടുക്കാർക്ക് അവസരം

31 JANUARY 2019 02:49 PM IST
മലയാളി വാര്‍ത്ത

ബിറ്റ്സിന്റെ ക്യാംപസുകളിൽ ഉന്നത പഠനത്തിന് പ്ലസ് ടു കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാം.. സർവകലാശാലാ പദവിയുള്ള ശ്രേഷ്‌ഠ സ്‌ഥാപനമാണു ബിറ്റ്‌സ്. ശാസ്ത്ര, സാങ്കേതിക ഇതര വിഷയങ്ങളിലും പഠനസൗകര്യമുണ്ട്.

ബിറ്റ്സിന്റെ (ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്) പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ മികച്ച എൻജിനീയറിങ് - ടെക്‌നോളജി - സയൻസ് ഉന്നത പഠനത്തിന് മാർച്ച് 20 വരെ അപേക്ഷിക്കാം.
മേയ് 16 മുതൽ 26 വരെ നടത്തുന്ന ‘ബിറ്റ്‌സാറ്റ്’ എന്ന കംപ്യൂട്ടറൈസ്‌ഡ് ഓൺലൈൻ ടെസ്‌റ്റ് വഴിയാണ് ഇന്റഗ്രേറ്റഡ് ഫസ്‌റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം.

യോഗ്യത:
ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നിവയ്‌ക്ക് മൊത്തം 75%, മാർക്കും ഇവയിലോരോന്നിനും 60% എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ 2019 ൽ പ്ലസ്‌ടു ജയിക്കുന്നവർക്കു അപേക്ഷിക്കാവുന്നതാണ്‌. ഇതേ രീതിയിൽ
2018 ൽ പ്ലസ്‌ടു ജയിച്ചവർക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്.. ബിഫാമിനു ചേരാൻ ആഗ്രഹിക്കുന്നവർക്ക് ബയോളജിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. . മാത്‌സുകാരെയും പരിഗണിക്കും.

ബിറ്റ്‌സാറ്റിലെ പ്രകടന മികവു മാത്രം നോക്കിയാണു പ്രവേശനം. ഏതെങ്കിലും കേന്ദ്ര/സംസ്‌ഥാന ബോർഡിന്റെ 2019 ലെ പ്ലസ്‌ടു പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയവർക്കു ബിറ്റ്‌സാറ്റ് സ്‌കോർ നോക്കാതെ തന്നെ ഇഷ്‌ടപ്പെട്ട പ്രോഗ്രാമിൽ പ്രവേശനം നൽകും. ഇവർ 12ലെ പരീക്ഷയിൽ മേൽസൂചിപ്പിച്ച ക്രമത്തിലെങ്കിലും മാർക്ക് നേടിയിരിക്കണം.

പരീക്ഷ:

4 ഭാഗങ്ങളിലായി 150 ചോദ്യങ്ങളുള്ള 3 മണിക്കൂർ പരീക്ഷയാണ് ബിറ്റ്സാറ്റ് . ഫിസിക്‌സ് (40 ചോദ്യം), കെമിസ്‌ട്രി (40), മാത്‌സ്/ബയോളജി (45) എന്നിവയ്‌ക്കു പുറമേ ഇംഗ്ലിഷ് (15), യുക്‌തിചിന്ത (10) എന്നിങ്ങനെയുള്ള ചോദ്യപേപ്പർ ആയിരിക്കും . . ശരിയുത്തരത്തിന് 3 മാർക്ക്ഉണ്ടാകും . ഓരോ തെറ്റുത്തരത്തിനും ഒരു മാർക്ക് കുറയ്‌ക്കും. കൂടാതെ അതിസമർഥരെ തിരിച്ചറിയാൻ 12 അധികചോദ്യങ്ങൾക്ക് ചില നിബന്ധനകൾക്കു വിധേയമായി, ഉത്തരമെഴുതാനുള്ള സൗകര്യവുമുണ്ട്.

മേയ് 16 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി ഓരോരുത്തർക്കും നിശ്‌ചയിച്ചു നൽകുന്ന സമയത്ത് ടെസ്‌റ്റിന് എത്തണം. ബിറ്റ്‌സ് ക്യാംപസുകൾക്കു പുറമേ തിരുവനന്തപുരം, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി, ദുബായ് എന്നിവയും പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും.

എല്ലാവർക്കും ഒരേ ചോദ്യങ്ങളല്ല കിട്ടുക. ടെസ്‌റ്റ് കഴിയുന്നയുടൻ കംപ്യൂട്ടറിൽ നിന്ന് സ്‌കോർ അറിയാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bitsadmission.com വെബ്സൈറ്റ് കാണുക . ഓൺലൈനായി അപേക്ഷിക്കണം. രേഖകൾ തപാലിൽ അയയ്‌ക്കേണ്ടതില്ല.
അപേക്ഷാ ഫീ 3150 രൂപ. പെൺകുട്ടികൾ 2650 രൂപ അടച്ചാൽ മതി. ദുബായ് കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നവർ 5600 രൂപ (80 ഡോളർ) അപേക്ഷാഫീസ്അടയ്‌ക്കണം.
മാർച്ച് 27നു പരീക്ഷാകേന്ദ്രം അലോട്ട് ചെയ്യും. 28 മുതൽ ഏപ്രിൽ 8 വരെ ദിവസങ്ങളിൽ ടെസ്‌റ്റ് തീയതി റിസർവ് ചെയ്യാം.
വിശദാംശങ്ങൾ വെബ്സൈറ്റിൽ.
ഫോൺ: 07349470595,
ഇ മെയിൽ: bitsat2019@pilani.bits-pilani.ac.in.

എ) പിലാനി

ബിഇ: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ, മാനുഫാക്‌ചറിങ്, ബയോടെക്നോളജി ബിഫാം
എംഎസ്‌സി: ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്, ജനറൽ സ്‌റ്റഡീസ്
ബി) ഗോവ
ബിഇ: കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ,ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ
എംഎസ്‌സി: ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്
സി) ഹൈദരാബാദ്
ബിഇ: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ്
ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ
എംഎസ്‌സി: ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്
4 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ബിഎസ്‌സി മാത്രം നേടി ഇടയ്ക്കു കോഴ്സ് വിടാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends