Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ? 


അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍ 


സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി


ഞാൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ്... കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കി ക്രൂരമായ കൊലപാതകം; ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ


മുതലാളിയുടെ അടപ്പിളകി... കല്ലടയിലെ അതിക്രമത്തിനെതിരെ പൊതുജനത്തിനൊപ്പം സര്‍ക്കാരും ഉണര്‍ന്നതോടെ അറസ്റ്റിലായത് 5 പേര്‍ കൂടി അറസ്റ്റില്‍; വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി

ഗൾഫിൽ മലയാളികൾക്ക് തൊഴിൽ സാധ്യത കുറയുന്നു..തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡ‌ീസ് നടത്തിയ സർവേ

10 FEBRUARY 2019 01:24 PM IST
മലയാളി വാര്‍ത്ത

അസംസ്‌കൃത എണ്ണയുടെ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍കരണ നടപടികളും മലയാളികളുടെ ഗള്‍ഫ് മോഹത്തിന് കടിഞ്ഞാണിടുന്നു. ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ച് വരുന്നതും വിദേശരാജ്യങ്ങളിൽ മലയാളികളുടെ തൊഴിൽ സാധ്യത കുറക്കുന്നതിനു കാരണമാകുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളിൽ വ്യക്തമാകുന്നത് .ഇതിന് പുറമെ ഗള്‍ഫ് കുടിയേറ്റത്തില്‍ വന്നുകൊണ്ടിരിക്കുന്ന ആകര്‍ഷണക്കുറവും നിയമത്തിന്റെ നൂലാമാലകളും ഗള്‍ഫ് മേഖലകളില്‍ നിന്ന് മലയാളികളെ പിന്നോട്ടടിപ്പിക്കുന്നു
തൊഴിൽ അവസരങ്ങൾ കുത്തനെ കുറഞ്ഞതിനൊപ്പം വിദേശത്ത് നിന്ന് മടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. പുതിയ മേച്ചിൽ പുറങ്ങൾ തേടി കടൽ കടക്കാൻ യുവതലമുറക്ക് മുൻപ് കാണിച്ചിരുന്ന ആവേശം ഇപ്പോൾഇല്ല എന്നതും ശ്രദ്ധേയമാണ് .
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡ‌ീസ് നടത്തിയ സർവേ പ്രകാരം 2018ൽ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം 34.17 ലക്ഷമാണ്. 2014ലെ കണക്ക് പ്രകാരം 36.5 ലക്ഷം മലയാളികൾ വിദേശത്ത് ജോലി ചെയ്‌തിരുന്നത്. 2.33 ലക്ഷം പേരുടെ കുറവ്.
പുതിയ ജോലികൾ തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 2014ൽ 24 ലക്ഷം പേർ വിദേശത്ത് പോയപ്പോൾ 2018ൽ ഇത് 21.2 ലക്ഷമായി കുറഞ്ഞു. 2.8 ലക്ഷം പേരുടെ കുറവ്. എന്നാൽ 2014ൽ 11.5 ലക്ഷം പേർ വിദേശത്ത് നിന്നും കേരളത്തിലേക്ക് മടങ്ങിയപ്പോൾ 2018ൽ ഇത് 12.94 ലക്ഷമായി വർദ്ധിച്ചു. അഞ്ച് വർഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണത്തിൽ 2.36 ലക്ഷത്തിന്റെ കുറവുണ്ടായെന്നും സർവേയിൽ പറയുന്നു.
പരമ്പരാഗത തൊഴിലുകളിൽ മലയാളികളേക്കാൾ കുറവ് ശമ്പളം പറ്റുന്ന രാജ്യങ്ങളിലെ തൊഴിലാളികൾ രംഗപ്രവേശനം ചെയ്‌തതും സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കിയതുമാണ് മലയാളികൾക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. നേരത്തെ മലയാളികൾ ചെയ്‌തിരുന്ന ചെറുകിട ബിസിനസ് സംരംഭങ്ങളിലേക്ക് കൂടി സ്വദേശിവത്കരണം നടപ്പിലാക്കിയതും വൻ തിരിച്ചടിയായി. ഇതിന് പിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ഭീതിയും തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. കേരളത്തില്‍ നിര്‍മാണ, കാര്‍ഷിക, സര്‍വീസ് മേഖലകളില്‍ അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമവും ഉയര്‍ന്ന വേതനനിരക്കും ഗള്‍ഫ് കുടിയേറ്റം അനാകര്‍ഷമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വിദേശത്ത് നിന്നും മടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഗൾഫ് മേഖലയിലാണ് ഏറ്റവും അധികം മലയാളികൾ തൊഴിലെടുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ?   (7 hours ago)

അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍   (7 hours ago)

സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി  (7 hours ago)

'ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല'; വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  (8 hours ago)

'ഞാന്‍ സന്തോഷവാനല്ല.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി ഹാര്‍ദ്ദിക്ക് പട്ടേല്‍  (8 hours ago)

വോട്ടിംഗ് യന്ത്രം തകരാറിൽ; അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി  (8 hours ago)

യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി  (9 hours ago)

'വിശദീകരണം തൃപ്തികരമല്ല'; കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതിയുടെ നോട്ടീസ്  (9 hours ago)

ആവേശത്തോടെ ജനങ്ങള്‍... തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍  (9 hours ago)

കല്ലടയിലെ ജീവനക്കാര്‍ കൊടും ക്രിമിനലുകള്‍ ; കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്തതിന് പിന്നാലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തി  (10 hours ago)

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു  (10 hours ago)

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ  (10 hours ago)

കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു  (10 hours ago)

യാത്രക്കാരെ കുത്തിനിറച്ച്, അപകടകരമാം വിധത്തില്‍ അമിതവേഗത്തില്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസ് സര്‍വ്വീസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അജയ്മുത്താന പറയുന്നു  (10 hours ago)

"വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കില്ല"; കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  (10 hours ago)

Malayali Vartha Recommends