ദുബായിൽ നിരവധി അവസരങ്ങൾ .ഫ്രീ വിസയോട് കൂടിയ ഉറപ്പായ ജോലികൾക്ക് ഇപ്പോൾഅപേക്ഷിക്കൂ

ദുബായിൽ നിരവധി അവസരങ്ങൾ .ഫ്രീ വിസയോട് കൂടിയ ഉറപ്പായ ജോലികൾക്ക് ഇപ്പോൾഅപേക്ഷിക്കൂ പ്രമുഖ ബാങ്കുകളിലും
മെഴ്സിഡസ് ബെൻസിലും ജോലി നേടാം
ദുബായ് ഇസ്ളാമിക് ബാങ്ക് :
ദുബായ് ഇസ്ളാമിക് ബാങ്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് അനലിസ്റ്റ്, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് റിലേഷൻ ഷിപ്പ് മാനേജർ, സീനിയർ അസിസ്റ്രന്റ്, ഓഫീസർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത് . ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല . അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ ഓൺലൈനായി മാത്രം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും കമ്പനിവെബ്സൈറ്റായ https://www.dib.ae/ കാണുക
എച്ച്.എസ്.ബി.സി ബാങ്ക്
ദുബായിലെ എച്ച്എസ്ബിസി ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ചീഫ് ഇൻഫർമേഷൻ ഓഫീസർ, സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ, റിലേഷൻഷിപ്പ് സപ്പോർട്ട് ടീം മാനേജർ, ഡയറക്ട് ഫുൾഫിൽമെന്റ് ഓഫീസർ, സെയിൽസ് ആൻഡ് സർവീസ് ഓഫീസർ, അനലിസ്റ്റ്, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കണം
കമ്പനിവെബ്സൈറ്റ്: https://www.hsbc.ae/
കൂടുതൽ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക
മെഴ്സിഡസ് ബെൻസിൽ നിരവധി ഒഴിവുകൾ
ദുബായിലെ മെഴ്സിഡസ് ബെൻസിൽ ഫ്രീ വിസയോട് കൂടി ജോലി നേടാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത് . ഓപ്പറേഷൻ എക്സലൻസ് ഇന്റേൺ, സെയിൽസ് സ്കിൽ ആൻഡ് പ്രോഡക്ട് സെയിൽസ് ട്രെയിനർ, ഹെഡ് ഒഫ് സെയിൽ, പ്രോഡക്ട് മാനേജ്മെന്റ് മാനേജർ എന്നിങ്ങനെ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം . താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കണം
കമ്പനി വെബ്സൈറ്റ്: https://mercedesbenzme.com/me/en/footer/about-us/careers/
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും കമ്പനി വെബ്സൈറ്റ് കാണുക
എമിറേറ്റ്സ് ഗ്രൂപ്പിലേക്ക്
ദുബായിലെ എമിറേറ്റ്സ് ഗ്രൂപ്പിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഹെഡ് ഒഫ് ട്രെയിനിംഗ്, കസ്റ്റമര്‍ സര്‍വീസ് പ്രൊഫഷണല്‍സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും കമ്പനി വെബ്സൈറ്റ് ആയ https://www.emiratesgroupcareers.com/
കാണുക
സ്മാര്‍ട്ട് ദുബായ് :
ദുബായ് ഗവണ്മെന്റിന്റെ സ്മാര്‍ട്ട് ദുബായില്‍ നിരവധി തസ്തികകളില്‍ അവസരം. അഡ്മിനിസ്ട്രേറ്റര്‍, കോണ്ട്രാക്ടിംഗ് എക്സിക്യൂട്ടീവ് , അക്കൗണ്ടിംഗ് എക്സിക്യൂട്ടീവ് , കോണ്ട്രാക്ടിംഗ് സ്പെഷ്യലിസ്റ്റ്, കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഡിസൈന്‍ സെക്ഷന്‍ മാനേജര്‍
എന്നിങ്ങനെയാണ് ഒഴിവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും കമ്പനി വെബ്സൈറ്റ്: smartdubai.ae കാണുക.
ദുബായ് ഹെല്‍ത്ത് അതോറിട്ടി
ദുബായ് ഹെല്‍ത്ത് അതോറിട്ടിയില്‍ നിരവധി ഒഴിവുകള്‍. നെഫ്റോളജി കണ്‍സള്‍ട്ടന്റ്, ജനറല്‍ സര്‍ജറി സ്പെഷ്യലിസ്റ്റ് രജിസ്ട്രാര്‍, ഫിസിയോതെറാപ്പിസ്റ്റ്, സീനിയര്‍ ഒക്കുപ്പേഷ്ണല്‍ തെറാപ്പിസ്റ്റ് , ന്യൂക്ളിയര്‍ മെഡിസിന് , ഹെമറ്റോളജിസ്റ്റ് , ഫിസിയാട്രിസ്റ്റ് , ഓങ്കോളജി സര്ജന് കണ്‍സള്‍ട്ടന്റ്, പാത്തോളജി കണ്‍സള്‍ട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജി കണ്‍സള്‍ട്ടന്റ്, റേഡിയോളജി കണ്‍സള്‍ട്ടന്റ്, തുടങ്ങി നൂറോളം ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും കമ്പനി വെബ്സൈറ്റ്: www.dha.gov.ae കാണുക.
https://www.facebook.com/Malayalivartha



























