Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ 571 ഒഴിവുകള്‍ കേരളത്തിലും നിയമനം

13 FEBRUARY 2019 07:44 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള പൊതുമേഖല മിനിരത്ന കമ്പനിയായ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 571 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 238 ഒഴിവും ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 155 ഒഴിവുമുണ്ട്. കേരളത്തിലും നിയമനം ലഭിക്കും. പരസ്യ നമ്പര്‍: CWC/1-Manpower/DR/Rectt/2019/01

യോഗ്യത
1. മാനേജ്മെന്റ് ട്രെയിനി(ജനറല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് : പേഴ്സണല്‍ മാനേജ്മെന്റ്/ ഹ്യൂമന്‍ റിസോഴ്സ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ മാര്‍ക്കറ്റിങ് മാനേജ്മെന്റ്/ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം . പ്രായം 28 വയസ്സ്

2. മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് : ഫസ്റ്റ് ക്ലാസോടെ അഗ്രിക്കള്‍ച്ചര്‍ (എന്റമോളജി/ മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ സുവോളജി (എന്റമോളജി)യില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത . വേര്‍ഹൗസിങ് ആന്‍ഡ് കോള്‍ഡ് ചെയിന്‍ മാനേജ്മെന്റിലോ ക്വാളിറ്റി മാനേജ്മെന്റിലോ പി.ജി.ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും .പ്രായം 28 വയസ്സ്

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സിവില്‍ എന്‍ജിനീയറിങ് ബിരുദം ആണ് യോഗ്യത .പ്രായം 30 വയസ്സ്

4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം .പ്രായം 30 വയസ്സ്

5. അക്കൗണ്ടന്റ്: ബി.കോം./ബി.എ. കൊമേഴ്സ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്റ്സ്/ എസ്.എ.എസ്. അക്കൗണ്ടന്റ്സ് (ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്), ഇന്‍ഡസ്ട്രിയല്‍/കമേഴ്സ്യല്‍/ ഡിപ്പാര്‍ട്ട്മെന്റല്‍ അക്കൗണ്ട്സ് ഓഡിറ്റിങ്ങിലും മെയിന്റെനിങ്ങിലും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ആണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത . പ്രായം 30 വയസ്സ്

6. സൂപ്രണ്ട് (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവർക്കപേക്ഷിക്കാവുന്നതാണ് . പ്രായം 30 വയസ്സ്

7. ജൂനിയര്‍ സൂപ്രണ്ട്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം . പ്രായം 30 വയസ്സ്

8. ഹിന്ദി ട്രാന്‍സ്ലേറ്റര്‍: ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തര ബിരുദം ആണ് യോഗ്യത .ഹിന്ദി ബിരുദാനന്തര ബിരുദക്കാര്‍ ഇംഗ്ലീഷും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദക്കാര്‍ ഹിന്ദിയും ബിരുദതലത്തില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം.
അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയമായൊ ഒന്ന് മീഡിയമായും മറ്റൊന്ന് പ്രധാന വിഷയമായുമൊ ആയി പഠിച്ച് നേടിയ ബിരുദവും ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ് .പ്രായം 28 വയസ്സ്

9. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്: അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയങ്ങളോടെയുള്ള ബിരുദം ആണ് യോഗ്യത .പ്രായം 28 വയസ്സ്

വയസ്സിളവ്:

എസ്.സി., എസ്.ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുണ്ടാവും. വിശദമായ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 1000 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 300 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. മാർച്ച് 16 നു മുൻപ് ഫീസ് അടക്കണം .

അപേക്ഷ: www.cewacor.nic.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷയും അപേക്ഷാഫീസും നല്‍കണം. ഒരു തസ്തികയ്ക്ക് ഒന്നിലേറെ അപേക്ഷ നല്‍കരുത്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിമാര്‍ച്ച് 16

പരീക്ഷ 2019 ഏപ്രിൽ/മെയ് മാസങ്ങളിൽ പ്രതീക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends