Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

21 FEBRUARY 2019 11:04 AM IST
മലയാളി വാര്‍ത്ത
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രധാന്‍ സഹായക് എന്‍ജിനീയര്‍ പദവിവരെ പ്രൊമോഷന്‍ ലഭിക്കാവുന്ന തസ്തികയാണിത്. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. 2019 ഓഗസ്റ്റിലാണ് കോഴ്സ് തുടങ്ങുക. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.   യോഗ്യത: പത്താംക്ലാസ്. മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരണമടഞ്ഞ കോസ്റ്റ്ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.   പ്രായം: 18-22 വയസ്സ്. 1997 ഓഗസ്റ്റ് ഒന്നിനും 2001 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്.   ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. ഹൃദ്രോഗം, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പ്പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. 20 സ്‌ക്വാട്ട്‌അപ്പ്, 10 പുഷ്‌അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന.   അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.inഎന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ നമ്ബര്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മൂന്ന് പ്രിന്റൗട്ട് എടുക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി ഇ-മെയില്‍ വിലാസവും മൊബൈല്‍ഫോണ്‍നമ്ബറും വേണം. തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും ഇ-മെയില്‍ വഴിയായിരിക്കും.   പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് മാര്‍ച്ച്‌ 5-15 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍ നിന്ന് എടുക്കണം. പരീക്ഷാകേന്ദ്രത്തിലേക്ക് മൂന്ന് കോപ്പിയിലും നിശ്ചിത സ്ഥാനത്ത് ഒപ്പും ഫോട്ടോയും ചേര്‍ത്ത് ഹാജരാക്കേണ്ടതാണ്.2018 മാര്‍ച്ചിലായിരിക്കും എഴുത്തുപരീക്ഷ.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അപേക്ഷിക്കണം . ഓൺലൈനായി അപേക്ഷിച്ചതിനുശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ചു വെക്കണം.  പിന്നീടുള്ള  അന്വേഷണങ്ങൾക്ക്  രജിസ്റററെഷൻ നമ്പർ ആവശ്യമുണ്ട് . കൂടുതൽ വിവരങ്ങൾക്ക് website നോക്കുക .  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (7 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (10 hours ago)

Malayali Vartha Recommends