Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ, മാനേജർ, ഓഫീസർ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്

21 FEBRUARY 2019 11:15 AM IST
മലയാളി വാര്‍ത്ത
പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ, മാനേജർ, ഓഫീസർ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്.  സീനിയർ മാനേജർ (ക്രെഡിറ്റ്) 51, മാനേജർ (ക്രെഡിറ്റ്) 26, സീനിയർ മാനേജർ (ലോ) 55, മാനേജർ (ലോ) 55, മാനേജർ (എച്ച്ആർഡി) 55, ഓഫീസർ(ഐടി) 120 എന്നിങ്ങനെ ആകെ 325 ഒഴിവാണുള്ളത്.    ഓരോ തസ്തികകളിലേക്കുംള്ള യോഗ്യതകൾ    സീനിയർ മാനേജർ (ക്രെഡിറ്റ്)    സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. യോഗ്യത നേടിയശേഷം ബാങ്കിലോ മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിലൊ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 25‐37. സീനിയർ മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ 51 ഒഴിവുകളുണ്ട്. ശമ്പളം 42,020-51,490 രൂപ     മാനേജർ (ക്രെഡിറ്റ്) സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. യോഗ്യത നേടിയശേഷം ബാങ്കിലോ മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിലൊ ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 25‐35. മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ 26 ഒഴിവുകളുണ്ട്. 31,705-45,950 രൂപയാണ് ശമ്പളം.   സീനിയർ മാനേജർ (ലോ)  വിഭാഗത്തിലേക്ക്  അപേക്ഷിക്കാനുള്ള യോഗ്യത ബിരുദവും നിയമബിരുദവും ആണ് . അഞ്ചു  വർഷ  ഇന്റഗ്രേറ്റഡ് നിയമബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം: 28‐35. സീനിയർ മാനേജർ (ലോ) തസ്തികയിൽ 55 ഒഴിവുകളുണ്ട്. 42,020-51,490 രൂപയാണ് ശമ്പളം.   മാനേജർ (ലോ) വിഭാഗത്തിലേക്ക്  അപേക്ഷിക്കാനുള്ള  യോഗ്യത ബിരുദവും നിയമബിരുദവും  ആണ്. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് നിയമബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 25‐32. മാനേജർ (ലോ) തസ്തികയിൽ 55 ഒഴിവാണുള്ളത്. ശമ്പളം 31, 705-45,950 രൂപയാണ്   മാനേജർ (എച്ച്ആർഡി) വിഭാഗത്തിലേക്ക്  അപേക്ഷിക്കാനുള്ള  യോഗ്യത  പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്ആർ/ എച്ച്ആർഡി/ എച്ച്ആർഎം/ ലേബർ ലോ   ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ ആണ് . പ്രായം 25‐35. മാനേജർ (എച്ച്ആർഡി) തസ്തികയിൽ 18 ഒഴിവുണ്ട്. ശമ്പളം 31,705-45,950 രൂപയാണ്     ഓഫീസർ (ഐടി) -   യോഗ്യത  എംസിഎ/ബിഇ/ബിടെക്(ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). പ്രായം: 21‐28.  (ഐടി) തസ്തികയിൽ 120 ഒഴിവുകളാണുള്ളത്. 23,700-42,020 രൂപയാണ് ശമ്പളം   ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.  ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. 200 മാർക്കിന്റെ രണ്ട് മണിക്കൂർ ഓൺലൈൻ സമയത്തെ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.  റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയിൽനിന്നുള്ള 200 ചോദ്യങ്ങളാണുണ്ടാവുക.  അപേക്ഷ ഫീസ് 100 രൂപയാണ്. എസ്‌സി,എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈൻ പരീക്ഷ മാർച്ച് 17 നാണ്    അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് രണ്ട്. വിശദവിവരത്തിന് വിശദവിവരത്തിന് https://www.pnbindia.in/Recruitments  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (7 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (7 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (9 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (10 hours ago)

Malayali Vartha Recommends