Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍

05 MARCH 2019 04:29 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4103 ഒഴിവുകളാണ് ഉള്ളത് . ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി), സ്റ്റെനോ ഗ്രേഡ് II, ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍/ അക്കൗണ്ട്സ്/ ടെക്നിക്കല്‍/ ഡിപ്പോ) എന്നീ തസ്തികകളിലാണ് ഒഴിവ്.
ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷിക്കേണ്ട വെബ്സൈറ്റ്
http://fci.gov.in

നോര്‍ത്ത് സോണ്‍ -1999, സൗത്ത് സോണ്‍ – 540, ഈസ്റ്റ് സോണ്‍ -538, വെസ്റ്റ് സോണ്‍ -735, നോര്‍ത്ത് ഈസ്റ്റ് സോണ്‍ -291 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ ഇതില്‍ ഏതെങ്കിലും ഒരു സോണിലേക്ക് അപേക്ഷിക്കാവുന്നതാണ്. സൗത്ത് സോണിലാണ് കേരളം ഉള്‍പ്പെടുന്നത്.

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പ്രായപരിധിയും ഇനി പറയുന്നതുപോലെ
1) ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍):
ഈ തസ്തികയിലേക്ക് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം . പ്രായപരിധി: 28 വയസ് ആണ്

2) ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍):
ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . ഡിപ്ലോമക്കാര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകർക്ക് 28 വയസ് കവിയാണ് പാടില്ല .

3) സ്റ്റെനോ ഗ്രേഡ് II: ബിരുദവും DOEACC ഒ ലെവല്‍, ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം വേണം.പ്രായപരിധി: 25 വയസ്.

4) അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി): ഹിന്ദിയില്‍ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം , ഇംഗ്ലീഷ് പരിജ്ഞാനം, ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം . ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി: 28 വയസ്.

5) ടൈപ്പിസ്റ്റ് (ഹിന്ദി): ബിരുദം/ തത്തുല്യം, ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗത ഉണ്ടായിരിക്കണം , ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിങ് അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട് .അപേക്ഷകർക്ക് 25 വയസ് കവിയാൻ പാടില്ല

6) അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ് കവിയാൻ പാടില്ല

7) അസിസ്റ്റന്റ് ഗ്രേഡ് III (അക്കൗണ്ട്സ്): കൊമേഴ്സ് ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്

8) അസിസ്റ്റന്റ് ഗ്രേഡ് III (ടെക്നിക്കല്‍ തസ്തികയിലേക്ക്അഗ്രികള്‍ച്ചര്‍/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ഫുഡ് സയന്‍സ് ബിരുദം അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്/ ബയോടെക്നോളജിയില്‍ ബി.ഇ./ ബി.ടെക്.ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 27 വയസ് കവിയരുത്
9) അസിസ്റ്റന്റ് ഗ്രേഡ് III (ഡിപ്പോ): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്

വയസ്സിളവ്:
എസ്.സി., എസ്.ടി.ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിധവകള്‍/ വിവാഹമോചിതരായ വനിതകള്‍ എന്നിവര്‍ക്കും വയസ്സിളവുണ്ട്. ഇത് എല്ലാ തസ്തികകളിലേക്കും ബാധകമാണ്

തിരഞ്ഞെടുപ്പ്: രണ്ടുഘട്ടങ്ങളിലായി പരീക്ഷയുണ്ടാകും. ആദ്യഘട്ടപരീക്ഷ എല്ലാ തസ്തികയ്ക്കും പൊതുവായിട്ടായിരിക്കും. ഒബ്‌ജെക്ടീവ് രീതിയിലായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്കുണ്ട്. രണ്ടാംഘട്ട പരീക്ഷയുടെ വിശദ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.

കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി മാത്രമായിരിക്കും കേരളത്തിലെ കേന്ദ്രം.

അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭിക്കും.
തസ്തിക തിരിച്ചുള്ള ഒഴിവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (http://fci.gov.in) ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends