നല്ല പ്രൊഡക്റ്റുകള്‍ ടെസ്റ്റ് ചെയ്തു വിലയിരുത്താന്‍ കഴിയുന്ന പതിനെട്ടു വയസു പൂര്‍ത്തിയായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം

ലോകത്തിലെ ഏറ്റവും നല്ല ജോലി ഏത്, ഏറ്റവും മോശം ജോലി ഏത് എന്നൊക്കെ ഇടക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. അത്തരത്തിൽ ,ഒരു തൊഴിലവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്ന വിശേഷണവുമായി ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു.ജോലിയുടെ പേര് ലക്ഷ്വറി പ്രൊഡക്റ്റ് ടെസ്റ്റര്‍. എല്ലാവരും സ്വപ്‌നം കണ്ടിട്ടുണ്ടാകും ഇങ്ങനൊരു ജോലി. ഇഷ്ടം പോലെ യാത്രകൾ ചെയ്യാം ,ലോകത്തിലെ എല്ലാ ലക്ഷ്വറി സാധനങ്ങളും കാണാം ..അവയുടെ ഗുണനിലവാരം നേരിട്ട് അറിയാം..
ആഡംബരവും ആകര്‍ഷകമായ ശമ്പളവും ഒത്തിണങ്ങുന്ന ജോലിയാണിത്. ലക്ഷ്വറി പ്രൊഡക്റ്റ് ടെസ്റ്റര്‍ എന്ന ജോലി വാഗ്ദാനം ചെയ്യുന്നതു ലണ്ടന്‍ ആസ്ഥാനമായുള്ള ഹഷ്ഹഷ് എന്ന കമ്പനിയാണ്. പ്രതിവര്‍ഷം എഴുപതു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കും. ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ഭാഗ്യം ലഭിക്കും. ഒപ്പം ലക്ഷ്വറി പ്രൊഡക്റ്റുകള്‍ ടെസ്റ്റ് ചെയ്യുവാനും അവസരമുണ്ടാകും
നല്ല പ്രൊഡക്റ്റുകള്‍ ടെസ്റ്റ് ചെയ്തു വിലയിരുത്താന്‍ കഴിയുന്ന പതിനെട്ടു വയസു പൂര്‍ത്തിയായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
രത്‌നം പതിച്ച വാച്ചും, പായ് വഞ്ചിയുമൊക്കെ പരിശോധിക്കേണ്ട പ്രൊഡക്റ്റുകളുടെ ലിസ്റ്റിള്‍ ഉള്‍പ്പെടുന്നു. ഇവ ഓരോന്നും പരിശോധിച്ച് ഇവയുടെ മേന്മ ,ഗുണനിലവാരം തുടങ്ങിയവ വിശദമായി നല്ല ഭാഷയിൽ ചെറു വിവരണം നൽകുക എന്നതാണ് പ്രധാന ജോലി .
എയർക്രാഫ്ട് , കാർ , ആർട് , ഫാഷൻ , ജ്വല്ലറി , ഫർണിച്ചർ തുടങ്ങി ഏതു സാധനങ്ങളും ലക്ഷ്വറി പ്രൊഡക്റ്റുകളുടെ ലിസ്റ്റിൽ വരും. ഓരോന്നിനെ കുറിച്ചും ആധികാരികമായും കൃത്യമായും പറയാൻ കഴിയുന്നവർക്കാണ് ജോലിയിൽ ശോഭിക്കാൻ കഴിയുക.
അതുപോലെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കണമെന്നും ഏറ്റവും ആർഭാടമായ റിസോർട്ടുകളിൽ താമസിച്ചു സ്വാദിഷ്ടമായ ഭക്ഷണമൊക്കെ കഴിക്കണം എന്ന് ആഗ്രഹിക്കാത്തവരുണ്ടോ|? സാമ്പത്തിക പ്രശ്നങ്ങളും മറ്റും ഓർത്ത് അധികമാരും അതിനൊന്നും മുതിരാറില്ലെന്നു മാത്രം. എന്നാൽ ഇതാണ് നിങ്ങളുടെ ജോലി എങ്കിലോ?
ലോകത്തിലെ സ്വകാര്യ ദ്വീപുകളും സ്ഥലങ്ങളുമൊക്കെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതും ഈ ജോലിയുടെ ഭാഗമാണ് . അതുകൊണ്ടു തന്നെ ഇഷ്ടം പോലെ സഞ്ചരിക്കാനും സാധിക്കും.സഞ്ചരിച്ച സ്ഥലങ്ങളെ കുറിച്ചുള്ള യാത്രാ വിവരണങ്ങൾ നല്ല ഭാഷയില്‍ എഴുതുകയും വേണം.
കല, യാത്ര, ഫാഷന്‍ എന്നിവയില്‍ താല്‍പ്പര്യമുള്ളവരെയാണ് ഈ തസ്തികയിലേക്ക് ഉദ്ദേശിക്കുന്നത്.
കസ്റ്റമേഴ്‌സുമായി ആശയവിനിമയം നടത്തേണ്ടതിനാല്‍ നല്ല ഭാഷയുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ സാധിക്കൂ.
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാർക്കറ്റ് പ്ലേസ് ആണ് hushhush.com . ലോകത്തിലുള്ള എല്ലാ ലക്ഷ്വറി സാധനങ്ങളും ഈ സൈറ്റിൽ ലഭ്യമാണ് . അതിൽ തന്നെ ചില സാധനങ്ങൾ hushhush.com ൽ മാത്രമേ കിട്ടു എന്ന പ്രത്യേകതയും ഉണ്ട്.
ഇത്തരം സാധനങ്ങളുടെ വിൽപ്പനയും മാർക്കറ്റിങ്ങും ആയി ബന്ധപ്പെട്ട ജോലിയാണ് ലക്ഷ്വറി പ്രൊഡക്റ്റ് ടെസ്റ്റര്‍. പ്രതിവർഷം 70 ലക്ഷം രൂപ അതായത് ഒരു മാസം 5 .8 ലക്ഷത്തിൽ അധികം വരുമാനം ഉണ്ടാക്കാം. ഒപ്പം ധാരാളം യാത്ര ചെയ്യുന്നതിനും ലോകത്തിലെ മികച്ചതും മനോഹരങ്ങളുമായ പ്രദേശങ്ങൾ സന്ദർശിക്കുന്നത്തിനും ഉള്ള അവസരവും ലഭിക്കും
ലണ്ടൺ ആസ്ഥാനമായുള്ള കമ്പനിയാണ് hushhush .
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും ഈ ലിങ്ക് സന്ദര്‍ശിക്കുക.
https://www.hushhush.com/worlds-best-job/
അഡ്രസ്
40 Islington High Street,
London, UK
ഇമെയിൽ : Email: info@hushhush.com
https://www.facebook.com/Malayalivartha



























