ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്കു സൗജന്യ പരിശീലനം
രാജ്യാതിര്‍ത്തിക്ക് സുരക്ഷാ കവചമായി ഇന്ത്യന്‍ ആര്‍മിയിലേക്ക് ജവാന്മാരെ ക്ഷണിക്കുന്നു. കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റിനു കീഴില്‍ മെയില്‍ നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വയനാട്ടില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കു നടവയല്‍ എക്സ് സര്‍വീസ്മെന്‍ അക്കാഡമി ഓഫ് കരിയര്‍ ട്രെയിനിംഗ് സൗജന്യ പരിശീലനം നല്കുമെന്നു ഡയറക്ടര്‍ കെ. പ്രേമരാജന്‍, മാനേജര്‍ കെ.എം. പ്രവീണ്‍, പരിശീലകരായ ശ്രീല രാജന്, സജിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
മാര്‍ച്ച് 9 മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ ഏഴു മുതല്‍ നടവയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം. പത്താം ക്ലാസ് യോഗ്യതയും പതിനേഴരയ്ക്കും 23നും ഇടയില്‍ പ്രായവും ഉള്ളവര്‍ക്കു പങ്കെടുക്കാം. ആര്‍മി റിക്രൂട്ട്മെന്റിനുള്ള ശാരീരിക യോഗ്യത പരിശോധന, തസ്തികകള്‍ക്കനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് എന്നിവയും നടത്തും. മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന റെയില്‍വേ പോലീസ്, ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ് എഴുത്തുപരീക്ഷകള്ക്കുള്ള പരിശീലനം, കേരള പോലീസ് സെലക്ഷനുള്ള കായിക പരിശീലനം തുടങ്ങിയവയും ആരംഭിക്കും.
https://www.facebook.com/Malayalivartha