Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

എല്‍.ഐ.സിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍-590 ഒഴിവുകൾ ; മാര്‍ച്ച് 22 വരെ അപേക്ഷിക്കാം

14 MARCH 2019 12:48 PM IST
മലയാളി വാര്‍ത്ത

എല്‍.ഐ.സിയില്‍(ലൈഫ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അവസരം. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ തസ്തികയിലെ ജനറലിസ്റ്റ്, ഐ.ടി., ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ചൂറിയല്‍, രാജ്ഭാഷ എന്നീ വിഭാഗങ്ങളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 590 ഒഴിവുകളാണ് ഉള്ളത്.

ശമ്പളം:
32,795-62,315 രൂപ നിരക്കിലാണ് ശമ്പളം . ആദ്യത്തെ ഒരു വർഷം പ്രൊബേഷൻ പീരീഡ്‌ ആയിരിക്കും .

യോഗ്യത
ഓരോ തസ്തികയിലേക്കുമുള്ള യോഗ്യതകൾ ഇങ്ങനെയാണ്


ജനറലിസ്റ്റ്:

ജനറലിസ്റ്റ് പോസ്റ്റിനു അപേക്ഷിക്കുന്നതിനു ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആണ് അടിസ്ഥാന യോഗ്യത.

ഐ.ടി.:
കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ ഇലക്ട്രോണിക്സില്‍ എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ എം.സി.എ./ കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്സി ആണ് യോഗ്യത .

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷ വിജയിച്ചിരിക്കണം. ആര്‍ട്ടിക്കിള്‍ പ്രസന്റേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഐ.സി.എ.ഐ. യിലെ അസോസിയേറ്റ് മെമ്പറായിരിക്കണം.

ആക്ചൂറിയല്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത് .കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചൂറീസ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ഓഫ് ആക്ചൂറീസിന്റെ CT1, CT5,എന്നിവ ഉൾപ്പടെ 4 പേപ്പറുകള്‍ (മൊത്തം ആറോ അതില്‍ കൂടുതലോ) ജയിച്ചിരിക്കണം.

രാജ്ഭാഷ:

രാജ്ഭാഷ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഹിന്ദി/ ഹിന്ദി ട്രാന്‍സ്ലേഷനില്‍ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം , ഇവർ ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം എന്നുണ്ട് . അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം ,ഇവർ ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും ബിരുദതലത്തില്‍ ഇംഗ്ലീഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്‌ . യോഗ്യതകളെല്ലാം 2019 മാര്‍ച്ച് 1-നകം നേടിയതാവണം.

പ്രായം: 2019 മാര്‍ച്ച് 1-ന് 21-30. 1989 മാര്‍ച്ച് 2-നും 1998 മാര്‍ച്ച് 1-നും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പെടെ) ജനിച്ചവരാവണം. എസ്.സി., എസ്.ടി.ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഇളവ് അനുവദിക്കും.

അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് 100 രൂപ. ഫീസ് ഓണ്‍ലൈനായി മാര്‍ച്ച് 22-നകം അടയ്ക്കണം. ഇതിനുള്ള ലിങ്ക് ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം വെബ്സൈറ്റില്‍ ലഭിക്കും.

തിരഞ്ഞെടുപ്പ്:

പ്രിലിമിനറി, മെയിന്‍,ഇന്റര്‍വ്യൂ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ എല്ലാ തസ്തികയ്ക്കും പൊതുവായിരിക്കും......മെയിന്‍ പരീക്ഷ ജനറലിസ്റ്റ്, ഐ.ടി./ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ ആക്ചൂറിയല്‍, രാജ്ഭാഷ എന്നിങ്ങനെ മൂന്നായി നടത്തും.ഇവയുടെ പരീക്ഷാ സ്‌കീം വെബ്സൈറ്റില്‍ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ലഭിക്കും.

മെയിന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാവും. .

മേയ് 4, 5 തീയതികളില്‍ പ്രിലിമിനറി പരീക്ഷയും,ജൂണ്‍ 28-നു മെയിന്‍ പരീക്ഷയും നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

അപേക്ഷ: www.licindia.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം എന്നിവ സ്‌കാന്‍ചെയ്ത് അപ്ലോഡ്‌ചെയ്യണം. കൂടാതെ I ------- (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required എന്ന ഡിക്ലറേഷന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി സ്‌കാന്‍ചെയ്ത് അപ്ലോഡ്‌ചെയ്യണം..

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച്‌ 22 ആണ്

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (5 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (5 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (6 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (6 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (6 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (7 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (7 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (7 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (7 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (7 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (8 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (8 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (8 hours ago)

Malayali Vartha Recommends