നാഷണൽ ഏറോസ്പേസ് ലബോറട്ടറിയിൽ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ബംഗുളൂരുവിലുള്ള സി. എസ്. ഐ ആർ നാഷണൽ ഏറോസ്പേസ് ലബോറട്ടറിയിൽ ഒഴിവുകൾ. പ്രൊജക്റ്റ് സ്റ്റാഫിന്റെ 75 ഒഴിവുകളാണുള്ളത്. 30 ഒഴിവുകളുമായി പ്രൊജക്റ്റ് അസ്സോസിയേറ്റ് I , 24 ഒഴിവുകളുമായി പ്രൊജക്റ്റ് അസ്സോസിയേറ്റ് II, 20 ഒഴിവുകളുമായി പ്രൊജക്റ്റ് അസിസ്റ്റന്റ്, 1 ഒഴിവുമായി പ്രൊജക്റ്റ് അസിസ്റ്റന്റ്. കരാർ നിയമനപ്രകാരമായിരിക്കും ഉദ്യോഗാർത്ഥികളെ ജോലിയിൽ നിയമിക്കുന്നത്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സയൻസ്/ എഞ്ചിനീയറിംഗ് ബിരുദം/ ബിരുദാനന്തര ബിരുദം എന്നിവയാണ്. വിഭാഗങ്ങൾ, പ്രവർത്തിപരിചയം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിജ്‍ഞാപനത്തിൽ ലഭ്യമാണ്.
ബെംഗളൂരുവിലെ നാഷണൽ ഏറോസ്പേസ് ലബോറട്ടറീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ ഒക്ടോബര് 12 മുതൽ 20 വരെയാണ്. അന്ന് തന്നെ രാവിലെ 8:30 മുതൽ 10 മണിവരെ രെജിസ്ട്രേഷനുള്ള സൗകര്യമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.nal.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
1959-ൽ ഡൽഹിയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ്. എച്ച്എഎൽ, ഡിആർഡിഒ, ഐഎസ്ആർഒ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഇന്ത്യയിൽ സിവിലിയൻ വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ഉത്തരവാദിത്തമുണ്ട്.
https://www.facebook.com/Malayalivartha