കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം...നൂറിലേറെ ഒഴിവുകളുമായി വെങ്കിടേശ്വര കോളേജ്...അവസാന തീയതിക്ക് മുൻപ് അപേക്ഷിക്കു...

ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ വെങ്കിടേശ്വര കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 133 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, കോമ്മെർസ്, എക്കൊണോമിക്സ്, എലെക്ട്രോണിക്സ്, ഇംഗ്ലീഷ്, എൻവിയോൺമെൻറ് സയൻസ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തെലുഗു, സുവോളജി എന്നി വിഷയങ്ങളിലായിട്ടാണ് ഒഴിവുകൾ.
ജനറൽ, ഓ ബി സി, ഇ ഡബ്ള്യു എസ്, വിഭാഗക്കാർക്ക് അപേക്ഷ ഫീസ് 500 രൂപയാണ്. വനിതകൾക്കും, എസ് സി / എസ് ടി വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും അപേക്ഷ ഫീസ് ബാധകമല്ല. ഫീസ് ഓൺലൈനായിട്ടാണ് അടയ്‌ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയാൻ www.svc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഡൽഹി യൂണിവേഴ്സിറ്റി, ഔപചാരികമായി ഡൽഹി യൂണിവേഴ്സിറ്റി, ഇന്ത്യയിലെ ന്യൂ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊളീജിയറ്റ് സെൻട്രൽ യൂണിവേഴ്സിറ്റിയാണ്. ഇത് 1922-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ നിയമപ്രകാരം സ്ഥാപിതമായതും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസായി അംഗീകരിച്ചതുമാണ്.
https://www.facebook.com/Malayalivartha