മിലിട്ടറി കോളേജിൽ അധ്യാപക ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

മിലിറ്ററി കോളേജ് ഓഫ് ടെലെകോംമ്യൂണിക്കേഷൻ എഞ്ചിനിയറിങ്ങിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. കരാർ നിയമനമാണ്. ഇലക്ട്രോണിക്സ് ആൻഡ് ടെലെകോംമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നി വിഷയത്തിലാണ് ഒഴിവുകൾ.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്രൊഫസർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി. എച്.ഡിയും, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി ഇ / ബിടെക്ക്/ എം ഇ/ എം ടെക്ക്. ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം/ പി എച് ഡിയുമാണ് യോഗ്യത.
പ്രൊഫസർക്ക് പത്തു വർഷത്തെയും അസ്സോസിയേറ്റ് പ്രൊഫസർക്ക് അഞ്ചു വർഷത്തെയും അസിസ്റ്റന്റ് പ്രൊഫസർക്ക് രണ്ടുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഇ-മയിൽ വഴി ആവശ്യപ്പെട്ട് ഫോം വരുത്തി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 30.
https://www.facebook.com/Malayalivartha