സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ...ബിരുദം യോഗ്യത മതി...അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 17 ...

പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. മൊത്തം 110 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖം നവംബറിലാണ്.
സ്കെയിൽ v - ഐ ടി, എക്കൊണോമിക്സ്. സ്കയിൽ IV- ടാറ്റ സയന്റിസ്റ്. സ്കയിൽ III റിസ്ക് മാനേജർ, ഓ ടി എസ് ഓ സി. അനലിസ്റ്റ്, ഐ ടി സെക്യൂരിറ്റി അനലിസ്റ്, ടെക്നിക്കൽ ഓഫീസർ, ക്രെഡിറ്റ് ഓഫീസർ, ടാറ്റ എഞ്ചിനീയർ, ഐ ടി. സ്കയിൽ II റിസ്ക് മാനേജർ, ലോ ഓഫീസർ, ഐ ടി, സെക്യൂരിറ്റി, ഫിനാൻഷ്യൽ അനലിസ്റ്, ക്രെഡിറ്റ് ഓഫീസർസ്, എക്കൊണോമിസ്റ്. സ്കയിൽ I സെക്യൂരിറ്റി.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ക്ക്ള വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, സി എ/ സി എഫ് എ/ എ സി എം എ, എം ബി എ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം.
എസ് സി എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷി വിഭാഗക്കാർക്കും 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് അപേക്ഷാ ഫീസ്. ഇതിലേക്ക് ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട രേഖകളും വിരലടയാളം, ഒപ്പ്, ഫോട്ടോ, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്‌താവന തുടങ്ങിയവ അപേക്ഷയൊടോപ്പോം അപ്ലോഡ് ചെയ്യണം.അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 17. കൂടുതൽ വിവരങ്ങൾ അറിയാൻ www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha