കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി നേടാം...പത്താം ക്ലാസ് യോഗ്യത മതി....അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, വെല്ലിംഗ്ടൺ (നീലഗിരി) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. LDC, MTS and Driver പോസ്റ്റുകളിലായി മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.ഇതിലേക്ക് ഒക്ടോബര്‍ 8 മുതല്‍ 2022 ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം.
ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് പാസ്സ്.കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കോ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കോ ടൈപ്പിംഗ് വേഗത (അനുവദനീയമായ സമയം - 10 മിനിറ്റ്). പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്. പ്രതിമാസം 19900 മുതൽ 63200 രൂപവരെയാണ് ശമ്പളം.
സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
ഹെവി വാഹനങ്ങൾക്കുള്ള സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അംഗീകൃത ഓർഗനൈസേഷനിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ രണ്ട് വർഷത്തെ പരിചയം. പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്. പ്രതിമാസം 19900 മുതൽ 63200 രൂപവരെയാണ് ശമ്പളം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - (ഓഫീസും പരിശീലനവും) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. [MTS ട്രേഡിൽ ചുമതലകളുടെ എല്ലാ ക്ഷീണ സ്വഭാവവും ഉൾപ്പെടുന്നു, അവയിൽ ചിലത് വൃത്തിയാക്കൽ, ടോയ്‌ലറ്റുകൾ / ജോലിസ്ഥലം തൂത്തുവാരൽ, ലോഡിംഗ്, അൺലോഡിംഗ്, സാധനങ്ങൾ മാറ്റൽ, പൂന്തോട്ടപരിപാലനം, കുതിരകൾക്ക് ഭക്ഷണം നൽകൽ, വൃത്തിയാക്കൽ, രാത്രി കാവൽക്കാരൻ മുതലായവ). പ്രായപരിധി 18 മുതൽ 25 വയസ്സുവരെയാണ്. പ്രതിമാസം 18000 മുതൽ 56990 രൂപവരെയാണ് ശമ്പളം.
കൂടുതൽ വിവരങ്ങൾ അറിയാൻ https://www.dssc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha