സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് റാങ്ക് പട്ടികയിൽ 1,703 പേരെ ഉൾപ്പെടുത്തി...274 ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു...

സെക്രട്ടേറിയറ്റ് / പി.എസ്.സി/ ഓഡിറ്റ് വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള ഓഫീസ് അറ്റൻഡിന്റെ ആദ്യ റാങ്ക് പട്ടികയിൽ 1703 പേരെ പി.എസ്.സി ഉൾപ്പെടുത്തി. മുഖ്യപട്ടികയിൽ 886 പേരും സമുദായ സംവരണത്തിനുള്ള ഉപപട്ടികയിൽ 738 പേരും ഭിന്നശേഷി സംവരണ പട്ടികയിൽ 79 പേരും ഉൾപ്പെട്ടു. ഇതുവരെ 274 ഒഴിവുകളാണ് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ മാസം അവസാനത്തോടെ നിയമനശുപാർശ തയാറാക്കുമെന്ന് പി.എസ്.സി അറിയിച്ചു. മറ്റ് തസ്തികകൾക്കുകൂടിയുള്ള പൊതുപരീക്ഷയായതിനാൽ, ഓഫീസ് അറ്റൻണ്ടിന്റെ മാർക്ക് റാങ്ക് പട്ടികയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടില്ല. എങ്കിലും പരീക്ഷ എഴുതിയവർക്ക് മാർക്ക് പുനഃപരിശോധനയ്ക്കും ഉത്തര കടലാസിന്റെ പകർപ്പിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 10 വരെ.
https://www.facebook.com/Malayalivartha