പ്ലസ് ടു യോഗ്യത മതി...ക്ഷീര കാർഷിക ക്ഷേമനിധിയിൽ ജോലി നേടാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ ഇപ്പോൾ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷീരജാലകം പ്രമോട്ടർ ആയിട്ടാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് ശമ്പളം.ആകെ 2 ഒഴിവുകളാണുള്ളത്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ്റൈറ്റിംഗ് അഭികാമ്യം.പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം. പ്രായപരിധി 40 വയസ്സാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ ഉൾപ്പെടെ തയാറാക്കിയ അപേക്ഷയും, തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 20ന് 5 മണിക്ക് മുമ്പായി ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് ബിൽഡിംഗ്, (KLDB) (Ground Floor) ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004
https://www.facebook.com/Malayalivartha