Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വെറും പത്താംക്ലാസ് യോഗ്യത മാത്രം ഉള്ളവർക്കും ഓസ്ട്രേലിയയിലും ജപ്പാനിലും ഉറപ്പായ ജോലി ഒഴിവുകൾ ;ശമ്പളമാണെങ്കിൽ 3 ലക്ഷം വരെ

20 JUNE 2024 05:24 PM IST
മലയാളി വാര്‍ത്ത


വിദേശരാജ്യങ്ങളിൽ മെച്ചപ്പെട്ട ജോലിയും നേടി ജീവിതം സുരക്ഷിതമാക്കാൻ ചെയ്യാൻ സ്വപ്നം കാണുന്നവർ നിരവധിയാണ്. അത്തരം ആഗ്രഹങ്ങൾ സഫലമാക്കാൻ ഇടം അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഓസ്ട്രേലിയയിലും ജപ്പാനിലും അവസരങ്ങളുണ്ട്

ലക്ഷങ്ങൾ ശമ്പളത്തിൽ വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരമൊരുക്കുകയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള നോളജ് എകണോമിക് മിഷൻ. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലേയും കേരളത്തിലേയും വിവിധ കമ്പനികളിലുമാണ് അവസരം ഉള്ളത്.

 

 

വിദേശിയർക്കുള്ള തൊഴിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ജപ്പാൻ സർക്കാർ തീരുമാനമെടുത്തതോടെ തന്നെ രാജ്യത്ത് തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യമാണ് ജപ്പാന്‍. വിദേശികളായ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വിസ നടപടിക്രമങ്ങളിലടക്കം മാറ്റം വരുത്താനാണ് ജപ്പാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികൾക്ക് ദീർഘകാല തൊഴിൽ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് ജപ്പാനിൽ നിലവിൽ ഉള്ളത്. എന്നാൽ ഇത് 12 ആയി വിപുലപ്പെടുത്തിയിട്ടുണ്ട് . പ്രായമായവർ കൂടിവരുന്ന ജപ്പാനിൽ നിരവധി മേഖലകളിൽ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ കുടിയേറ്റത്തോട് അത്ര നല്ല സമീപനമല്ല ജപ്പാൻ സർക്കാരിന് ഇതുവരെ ഉണ്ടായിരുന്നത് .ഈ സമീപനത്തിലും ഇപ്പോൾ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് .തൊഴിലാളികൾക്ക് ദീർഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ആണ് നടപ്പിൽ വരുത്തുന്നത് . ഭക്ഷ്യ ഉൽപ്പാദനം പോലുള്ള മേഖലകളിലും തൊഴിൽ അവസരങ്ങൾ കൂടുന്നുണ്ട്

 

ഉയർന്ന ശമ്പളവും ജീവിത നിലവാരവും ഉള്ള ജോലികൾക്ക് ധാരാളം അവസരങ്ങളുള്ള ഒരു രാജ്യമാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ് തസ്കിയിലാണ് അവസരം . മെറ്റൽ ഫാബ്രിക്കേറ്റർ വിഭാഗത്തിൽ 1000 ഒഴിവുകളാണ് ഉള്ളത്. ഐടിഐയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. 1,75,000- 2,50,000 രൂപവരെയാണ് മാസ ശമ്പളം.

കെയർ അസിസ്റ്റന്റിന് പത്താം ക്ളാസ് ആണ് യോഗ്യത. 2,50,000- 3,50,000 വരെയാണ് മാസശമ്പളം ലഭിക്കുക. ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമയാണ് യോഗ്യത.

1,00,000- 1,75,000 രൂപ വരെയാണ് മാസ ശമ്പളം. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബള്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.

 

സീക്ക് എന്ന ഓസ്‌ട്രേലിയൻ ജോബ് വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ജോലി കണ്ടെത്താം. തൊഴിലന്വേഷകർക്ക് പ്രയോജനകരമാകുന്ന ധാരാളം ജോലികൾ സീക്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിനെ അടിസ്ഥാനമാക്കി നിങ്ങൾക്ക് വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിൽ അപേക്ഷിക്കാം.

നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് വൈദഗ്ധ്യമുള്ള മൈഗ്രേഷൻ വിസകൾ, തൊഴിലുടമ സ്‌പോൺസർ ചെയ്യുന്ന വിസകൾ അല്ലെങ്കിൽ വർക്കിംഗ് ഹോളിഡേ വിസകൾ എന്നിവ പോലുള്ള വിസ ഓപ്ഷനുകൾ വഴി ഓസ്‌ട്രേലിയയിൽ ജോലി നേടുന്നത് എളുപ്പമാണ്

കൂടുതൽ വിവരങ്ങൾക്ക്   https://knowledgemission.kerala.gov.in ഫോൺ-0471 2737881, 0471 2737882

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (7 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (7 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (7 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (7 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (8 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (8 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (9 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (9 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (9 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (9 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (9 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (9 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (10 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (10 hours ago)

Malayali Vartha Recommends