പട്ടിക വർഗ വിഭാഗത്തിൽപെട്ട യുവതികളിൽ നിന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികൾ പഠിക്കുന്ന 13 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ സ്കൂൾ ഹോസ്റ്റലുകളിൽ 2018-19 അധ്യയന വർഷത്തേക്ക് പട്ടിക വർഗ വിഭാഗത്തിൽപെട്ട യുവതികളിൽ നിന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 2019 മാർച്ച വരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. 13000 രൂപ ഓണറേറിയം ലഭിക്കും. അകെ 13 ഒഴിവുകളാണ് ഉള്ളത്.
നെടുമങ്ങാട് പ്രൊജക്റ്റ് ഓഫീസിൽ ഐ ടി ഡി പി കാഞ്ഞിരപ്പള്ളി പ്രൊജക്റ്റ് ഓഫീസ് ,ഐ ടി ഡി പി. ഇടുക്കി പ്രൊജക്റ്റ് ഓഫീസ്,ഐ ടി ഡി പി ചാലക്കുടി, പട്ടികവർഗ വികസന ഓഫീസ്, പാലക്കാട് പട്ടിക വികസന ഓഫീസ്, അട്ടപ്പാടി പ്രൊജക്റ്റ് ഓഫീസ്, ഐ ടി ഡി പി, നിലമ്പൂർ പ്രൊജക്റ്റ് ഓഫീസ്, ഐ ടി ഡി പി കല്പറ്റ പ്രൊജക്റ്റ് ഓഫീസ്, ഐ ടി ഡി പി മാനന്തവാടി പട്ടിക വർഗ വികസന ഓഫീസ്, സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസ്, കാസർകോഡ് പട്ടിക വർഗ വികസന ഓഫീസ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഭിന്നശേഷിഉള്ളവർ അപേക്ഷിക്കേണ്ടതില്ല. നിയമനം ലഭിക്കുന്നവർ 100 രൂപ മുദ്രപത്രത്തിൽ സേവന വ്യവസ്ഥകൾ സംബന്ധിച്ച കരാറിൽ ഒപ്പിടണം. നിയമങ്ങൾക്കേ പ്രാദേശിക മുൻഗണന ഉണ്ടായിരിക്കില്ല.
യോഗ്യത: എസ് എസ് എൽ സി / തത്തുല്യം.
പ്രായം: 01 -01 -2018 ൽ 18 -ലും 44 - ലും മദ്ധ്യേ. വെള്ള കടലാസ്സിൽ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സർട്ടിഫിക്കറ്റ്കളുടെ (പകർപ്പുകൾ സഹിതം) ഒർജിനൽ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവർത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. റെസിഡൻഷ്യൽ സ്വഭാവം ഉള്ളതിനാൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യണം.
കാസർകോഡ്, കണ്ണൂർ, കോഴിക്കോടെ, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളിലെ
ഉദിയോഗാർത്ഥികൾ ഏപ്രിൽ 17 - ന് രാവിലെ 10:30 - ന് കോഴിക്കോട് പട്ടിക വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 0495 - 2376364 .
തൃശൂർ ,എറണാകുളം, ഇടുക്കി, കോട്ടയം, എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17 - ന് രാവിലെ 10:30 - ന് മൂവാറ്റുപുഴ പട്ടിക വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 0485 -2814957.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം നെടുമങ്ങാട് ഐ ടി ഡി പി യിൽ ഏപ്രിൽ 18- ന് രാവിലെ 10:30 - ന് എത്തണം.
ഫോൺ: 0472 -2812557.
വയനാട് ജില്ലയിലെ ഉദിയോഗാർത്ഥികൾ വയനാട് ഐ ടി ഡി പി യിൽ ഏപ്രിൽ 19 - ന് രാവിലെ 10:30 - ന് എത്തണം.
ഫോൺ: 0493 -6202232.
https://www.facebook.com/Malayalivartha