പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരമുയര്‍ത്തുന്നു... ടിടിസി പാസായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉടന്‍ ജോലി

ടി.ടി.സി പാസായ 500 ആദിവാസികള്‍ക്ക് താത്കാലികജോലി നല്‍കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് തീരുമാനിച്ചെങ്കിലും അര്‍ഹരായവര്‍ 390 പേര്‍ മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ടി.ടി.സി പരീക്ഷ എഴുതി കാത്തിരിക്കുന്നവര്‍ക്കും ജയിച്ചാലുടന്‍ കരാര്‍ ജോലി ലഭ്യമാകും.
ആദിവാസി ഊരുകളില്‍ നിന്നു പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന മെന്റര്‍ ടീച്ചര്‍മാരായാണ് ഇത്തരക്കാരെ നിയമിക്കുന്നത്. 750 രൂപയാണ് പ്രതിദിന വേതനം.
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ തുടങ്ങിയ ഗോത്രബന്ധു' പദ്ധതി എല്ലാ ജില്ലകളിലും വ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മെന്റര്‍ ടീച്ചര്‍മാരുടെ അഞ്ഞൂറ് ഒഴിവുകളുണ്ടായത്.
വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലായി 241 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സഹായമാണെന്ന വ്യക്തമായതോടെയാണ് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍ ടി.ടി.സി, ബി.എഡ് എന്നീ കോഴ്‌സുകള്‍ പാസായവരുടെ കണക്ക് എസ്.ടി വകുപ്പ് ശേഖരിച്ചു. അപ്പോഴാണ് 390 പേര്‍ മാത്രമെ ഉള്ളൂ എന്ന് വ്യക്തമായത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് ഉടനെ ഗോത്രബന്ധു' പദ്ധതി നടപ്പിലാക്കുക. ഇവിടെ 26 സ്‌കൂളുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha