Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!

ഏപ്രിൽ 28 ന്റെ പ്രത്യേകത അറിയാമോ ? തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനുള്ള ദിനം

28 APRIL 2018 11:59 AM IST
മലയാളി വാര്‍ത്ത

ഏപ്രിൽ 28 -തൊഴിലാളികളുടെ ദിനമാണ്. തെറ്റിദ്ധരിക്കേണ്ട, മെയ് 1 നെ മറന്നിട്ടല്ല ഇങ്ങനെ ഒരു ദിനം . തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും കുറിച്ച് തൊഴിലാളികളിൽ അവബോധം ജനിപ്പിക്കുന്നതിനുള്ള ദിനമാണ് ഏപ്രിൽ28. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ പോലും തൊഴിലാളികളുടെ സുരക്ഷാ , ആരോഗ്യം എന്നിവയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നത്തിനുള്ള നിയമങ്ങൾ ഉണ്ട് എന്നത് പോലും പലര്ക്കും അറിയില്ല.

2018ലെ ഈ ദിനത്തിൻറെ ആഗോള പ്രചരണ ആശയങ്ങളിൽ പ്രഥമമായത് യുവാക്കളായ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുകയും തൊഴിൽ അപകടമുക്തമാക്കുക എന്നതുമാണ്. 15 വയസ്സ് മുതൽ 24 വയസ്സ് വരെപ്രായമുള്ള യുവതീയുവാക്കളുടെ സുരക്ഷയെ കുറിച്ചതാണ് ഇവിടെ വിഷയമാക്കുന്നത്.

25 വയസ്സിനുമേൽ പ്രായമുള്ളവരേക്കാൾ തൊഴിൽ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഇവരിൽ കൂടുതലായികാണപ്പെടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലൈംഗികാതിക്രമണം മുതൽ പലവിധ ചൂഷണങ്ങൾക്കും യുവതീയുവാക്കളായ തൊഴിലാളികൾ വിധേയമാകുന്നുണ്ട്. ചൂഷണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള തൊഴിലാളികളുടെ അവകാശത്തെ ക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവും ഈ ദിനത്തിനുണ്ട്.

രാഷ്ട്ര വികസനത്തോടൊപ്പം നമ്മുടെ തൊഴിൽസാധ്യതകളും വളരെയേറെ വർധിച്ചിരിക്കുന്നു. ഓരോതൊഴിൽ മേഖലയിലും ജോലിചെയ്യുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യേക ആരോഗ്യപ്രശ്നങ്ങളും ഇതോടൊപ്പം ഉടലെടുക്കുന്നു. ഈപ്രശ്നങ്ങൾ അപകടകാരികളല്ലാത്ത പേശിവേദനകൾ മുതൽ മാരകരോഗങ്ങളും മരണകാരണമായ അപകടങ്ങൾവരെ വ്യത്യസ്തരൂപത്തിലും ഭാവത്തിലും കണ്ടുവരുന്നു. ഇവ ഏതൊക്കെയാണെന്ന് നോക്കാം

മയോഫേഷ്യൽപെയിൻ
വളരെയധികം പേരിൽ കാണാറുള്ള ഗുരുതരമല്ലാത്ത ഒരു അവസ്ഥ ആണെങ്കിലും ശരിയായ രോഗനിർണ്ണയം, ചികിത്സ, പ്രതിരോധം എന്നിവയുടെ കുറവ് മൂലം ദീർഘനാൾനില നിൽക്കാൻ ഇടവരാറുണ്ട്. ഉദാഹരണത്തിന്, ഇന്നത്തെ യുവതലമുറ ഭൂരിഭാഗവും കമ്പ്യൂട്ടർ, ലാപ്ടോപ് അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ജോലികളിൽ ഏർപ്പെടുമ്പോൾ കഴുത്തുവേദന ഒരുസാധാരണ രോഗമായിമാറുന്നു. പലപ്പോഴും ശരിയല്ലാത്ത ശാരീരികനില അഥവാ പോസ്ച്ചർ കൊണ്ട് ഉണ്ടണ്ടാകുന്ന ഈ അവസ്ഥ തിരുത്തിയില്ലെങ്കിൽ പിന്നീട് ക്രോണിക് പെയിൻ ആകാനുള്ള സാധ്യത ഏറെയാണ്. ഇതേകാരണം കൊണ്ട് തന്നെ നടുവിനും, കൈകാലുകൾക്കും ചിലർക്ക് നെഞ്ചിൽപോലും മയോഫേഷ്യൽ വേദനകൾ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കവും ഒരുപരിധി വരെ ഇതിന് കാരണമാകുകയോ അല്ലെങ്കിൽ വേദന വർധിപ്പിക്കുകയോ ചെയ്യാറുണ്ട്.

.തൊഴിൽ സംബന്ധമായ അസ്ഥികളെ ബാധിക്കുന്ന അവസ്ഥകൾ പൊതുവെ കുറവാണെങ്കിൽ കൂടി എല്ലുകളുടെ ബലക്കുറവ്, തേയ്മാനം, സ്ട്രെസ്ഫ്രാക്ച്ചർ (stress fracture) എന്നിവ കഠിനഅധ്വാനമുള്ളവരിലും (പട്ടാളക്കാർ), വിറ്റമിൻ ഡിയുടെ കുറവ് ഉള്ളവരിലും ഉണ്ടാകാം.

സന്ധിരോഗങ്ങളും പലപ്പോഴും തൊഴിൽ സംബന്ധമായി കാണാറുണ്ട്. പ്രത്യേകിച്ച് തുടർച്ചയായ ആവർത്തനമോ തെറ്റായദിശകളിലുള്ള ചലനമോ ഉണ്ടാകുന്ന ജോലികളിൽ. ഈയവസരങ്ങളിൽ സന്ധികൾക്കുള്ളിലെ കാർട്ടിലേജിനോ, സന്ധികൾക്കു ബലംനൽകുന്ന ലിഗമെന്റുകൾക്കോ ക്ഷതമേൽക്കാനും അവയുടെ പ്രവർത്തനക്ഷമത നശിക്കുന്നത് മൂലം പിന്നീട് പേശികളെയും അസ്ഥികളെയും ബാധിക്കുകയും ചെയ്യുന്നു. സന്ധി, അസ്ഥി, പേശിഎന്നിവക്കിടയിലുള്ള ബഴ്സകളിലും (bursa) ഇൻഫ്ളമേഷൻ ഉണ്ടാകാറുണ്ട്.

ഉയരങ്ങളിൽ കയറി ജോലി ചെയ്യേണ്ടിവരുന്നവർ ,ഭാരം ഉയർത്തുന്നവർ എന്നിവരിൽ പെട്ടെന്ന് നടുവെട്ടുക.വീഴുക എന്നീ അവസ്ഥകളിലെല്ലാം ഡിഡിസ്ക്കിന്റെ പുറംപാളിയിൽ മുറിവുണ്ടാകാനും അത്മൂലം ഉൾഭാഗത്തുള്ള കട്ടികുറഞ്ഞഭാഗം പുറത്തേക്ക് തള്ളിവരാനും സാധ്യതയുണ്ട്. ഇതാണ് സർവസാധാരണയായി പ്രതിപാദിക്കാറുള്ള ഡിസ്ക്പ്രൊലാപ്സ് (prolapse).

നട്ടെല്ലിൽനിന്ന് പുറത്തുവരുന്ന നാഡികളിൽ ഡിസ്കിൽ നിന്നോ തേയ്മാനംസംഭവിച്ച എല്ലുകളിൽ നിന്നോ സമ്മർദ്ദംവരുന്നത് മൂലവും പല തൊഴിൽ സംബന്ധരോഗങ്ങളും ഉണ്ടാകാം.

നാഡികളെ ബാധിക്കുന്ന തൊഴിൽ സംബന്ധമായ രോഗങ്ങളും സാധാരണയായി കാണാറുണ്ട്. കുമുലേറ്റീവ്ട്രോമഡിസോർഡേഴ്സ് (cumulative trauma disorders) എന്നറിയപ്പെടുന്ന നിരന്തരമായ ശരീരഭാഗത്തിന്റെചലനവും ആവർത്തനവും മൂലമുണ്ടാകുന്ന രോഗങ്ങൾ പലതൊഴിൽ രംഗത്തുള്ളവരിലും കാണാറുണ്ട്. ടെന്നീസ്എൽബോ (tennis elbow), ഗോൾഫേർസ്എൽബോ (golfers's elbow), ട്രിഗർഫിംഗർ &(trigger finger), ഉപ്പൂറ്റിവേദന (plantar fascitis) മുതലായവഉദാഹരണങ്ങളാണ്.

റൈറ്റേഴ്സ്ക്രാംപ് (writers cramp) പോലുള്ള ഫോക്കൽഡിസ്റ്റോണിയകൾ (focal dystonia) തലച്ചോറിൽ നിന്നുള്ള നാഡീവ്യൂഹത്തിന്റെ ഏകോപനത്തിലുള്ള അപാകതകൾ മൂലമാകാം ഉണ്ടാകുന്നത്.

തൊഴിൽ സംബന്ധമായ അസുഖമുള്ളവർ അതിൻറെ യഥാർത്ഥകാരണം വിദഗ്ദ്ധപരിശോധനയിലൂടെ അറിയാൻശ്രമിക്കുന്നതാണ് ഉത്തമം. കൺസ്ട്രക്ഷൻതൊഴിലാളികൾ, കർഷകർ, ഓഫീസ്ജോലിക്കാർ, സെയിൽസ്എക്സിക്യൂട്ടീവുകൾ, കലാ കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന യുവജനങ്ങൾക്കിടയിലും രോഗാനങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്.

കായികരംഗത്തെ രോഗങ്ങൾ അവരുടെ പെർഫോമൻസിനെത്തന്നെ ബാധിക്കുമെന്നതിനാൽ സ്പോർട്സ് മെഡിസിൻ ഒരുപ്രത്യേകവിഭാഗംതന്നെയാണ്. കണ്ണ്, ചെവി,ശ്വാസകോശം മുതലായ മറ്റവയവങ്ങളെ ബാധിക്കുന്ന അവസ്ഥകളും പ്രത്യേക പരിഗണന അർഹിക്കുന്നവയാണ്.

ഓരോ അവസ്ഥയുടെയും ചികിത്സാ രീതികൾ നിങ്ങളുടെ വ്യത്യസ്തമായ ജോലികളെയും അത് ജനിപ്പിക്കുന്ന ആരോഗ്യപ്രശ്നത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ രോഗ കാരണത്തിന് അനുസൃതമായ മരുന്നുകൾ, ജോലിയിലെ ക്രമീകരണങ്ങൾ, വ്യായാമമുറകൾ, സ്പ്ളിന്റുകൾ എന്നിവയുടെ ശരിയായ ഉപയോഗം എന്നിവ കൊണ്ട് രോഗം തുടക്കത്തിലേ നിയന്ത്രിക്കേണ്ടതുണ്ട്.

റെസ്റ്റ് അല്ലെങ്കിൽ പൂർണമായ വിശ്രമം ഒരു പ്രതിവിധിഅല്ല.ഹൃസ്വ കാലത്തേക്ക് വേണ്ടിവന്നാലും ചിട്ടയായരീതിയിൽ ജോലിതുടരാനുള്ള ശ്രമമാണ് റീഹാബിലിറ്റേഷനിലൂടെ ലക്ഷ്യമിടുന്നത്. ചില രോഗങ്ങൾക്ക് സന്ധികളിലോ ബഴ്സയിലോ ചെയ്യാവുന്ന ഇഞ്ചക്ഷനുകൾ ദ്രുതഗതിയിൽ രോഗത്തെ പിടിച്ചു നിർത്താൻ വളരെഗുണം ചെയ്യാറുണ്ട്.പലപ്പോഴും ജോലിസ്ഥലത്തെ ലഘുവായക്രമീകരണ മാർഗ്ഗങ്ങളിലൂടെയോ (ഇരിക്കുന്നകസേരയുടെ ആകൃതി, കമ്പ്യൂട്ടർ സ്ക്രീനിന്റെ ഉയരം, ചെരുപ്പിൻറെ നിലവാരം മുതലായവ) അല്ലെങ്കിൽ വ്യായാമങ്ങളിലൂടെയോ പ്രതിരോധം സാധ്യമാകാറുണ്ട്.

ഓരോ വ്യക്തിയും അവരവരുടെ തൊഴിലിനെ ആശ്രയിച്ചാണ് തങ്ങളുടെ രോഗകാരണം തിരിച്ചറിഞ്ഞു അതിനെ സ്വയം പ്രതിരോധിക്കേണ്ടത്. ഈസ്വയം പ്രതിരോധം എങ്ങനെ, എന്തിന്, എന്ന് കാണിച്ചു തരുന്നതിനും വേണ്ട അവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ദിനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (12 minutes ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (18 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (29 minutes ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (1 hour ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (1 hour ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (2 hours ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (2 hours ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (2 hours ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (3 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends