സിമെന്റ് ടെക്നോളജിയിൽ കൗണ്‍സിൽ നടത്തുന്ന ഒരു വർഷത്തെ ബിരുനദാന്തര ബിരുദ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

സിമെന്റ് ഉൾപ്പടെയുള്ള നിർമാണ സാമഗ്രികളെ സംബന്ധിച്ച ശാസ്ത്രീയ പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിച്ചതാണ് നാഷണൽ കൗണ്‍സില്‍ ഫോർ സിമെന്റ് ആൻഡ് ബിൽഡിംഗ് മെറ്റീരിയൽസ് (എൻസിബി). കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രാലയത്തിനു കീഴിൽ 1962ൽ ആരംഭിച്ച എൻസിബിക്ക് ഫരീദാബാദിനു പുറമെ ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുമുണ്ട്. സിമെന്റ് ടെക്നോളജിയിൽ കൗണ്‍സിൽ നടത്തുന്ന ഒരു വർഷത്തെ ബിരുനദാന്തര ബിരുദ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: കെമിക്കൽ/ സിവിൽ എൻജിനിയറിംഗിൽ ബിടെക്. അല്ലെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ എംഎസ്സി.
ജൂണ്‍ 12നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 125 രൂപ. 90000 രൂപയാണ് കോഴ്സ് ഫീസ്. വെബ്സൈറ്റ്: www.ncbindia.com.
ഫോൺ: +91-129-4192245/469/468/467,2241453.
https://www.facebook.com/Malayalivartha



























