Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

പ്ലസ് ടു ലെവൽ രണ്ടാം ഘട്ടത്തിന് എഴുന്നൂറിലേറെ പരീക്ഷ കേന്ദ്രങ്ങൾ...

24 AUGUST 2022 02:20 PM IST
മലയാളി വാര്‍ത്ത

ഓഗസ്റ്റ് 27 ന് നടക്കുന്ന പ്ലസ് ടു ലെവൽ രണ്ടാം ഘട്ട പരീക്ഷയ്ക്ക് പി എസ് സി തയാറാക്കിയിരിക്കുന്നത് 731 പരീക്ഷാ കേന്ദ്രങ്ങൾ. എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രമുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 135 കേന്ദ്രങ്ങൾ. 1,61,412 പേരാണ് പരീക്ഷ എഴുതുന്നത്.മൂന്നാം ഘട്ട പരീക്ഷ സെപ്റ്റംബർ 17 നാണ്.

ഓഗസ്റ്റ് 6 ന് നടത്തിയ ഒന്നാം ഘട്ട പരീക്ഷ 67.06% പേർ എഴുതി. 1,61,417 പേര് കൺഫോർമേഷൻ നൽകിയതിൽ 1,08,252 പേരാണ് പരീക്ഷ എഴുതിയത്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും ഗതാഗത തടസം മുന്നിൽ കണ്ടും ആലപ്പുഴ ജില്ലയിലെ ബുധനൂർ ഗവ ഹൈ സ്കൂൾ ചമ്പക്കുളം സെന്റ് മേരിസ് എച് എസ് എസ്, നെടുമുടി നായർ സമാജം എച് എസ് എസ് എന്നി കേന്ദ്രങ്ങളിലെ പരീക്ഷ മാറ്റിയിരുന്നു. ഇവർക്ക് മൂന്നാം ഘട്ടത്തോടൊപ്പം പരീക്ഷ നടത്തും. ഒന്നും രണ്ടും ഘട്ടം എഴുതാനാവാത്തവർ 31 നകം അപേക്ഷിക്കണം.

ഓഗസ്റ്റ് 6 , 27 തീയതികളിൽ പ്ലസ് ടു ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 17ന് നടക്കുന്ന മൂന്നാം ഘട്ട പരീക്ഷയൊടോപ്പോം എഴുതാം. പരീക്ഷ ദിവസം അംഗീകൃത സർവകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷ എഴുതുന്നവർ, അപകടങ്ങൾ കാരണം ചികിത്സയിലുള്ളവർ, അസുഖബാധിതർ, പ്രസവ സംബന്ധമായ അസുഖങ്ങളുള്ളവർ, പരീക്ഷാ ദിവസ്സം സ്വന്തം വിവാഹം നടക്കുന്നവർക്കാണ് അവസരം. അസൗകര്യം തെളിയിക്കുന്ന രേഖയുമായി ഓഗസ്റ്റ് 31 നകം രേഖകൾ നൽകണം.

പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ പി എസ് സി ഓഫീസിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി വഴിയോഅപേക്ഷ നൽകാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ ആസ്ഥാന ഓഫീസിലെ ഇ എഫ് സെക്‌ഷനിൽ നൽകണം. തപാൽ/ ഇമെയിൽ വഴി അപേക്ഷകൾ പരിഗണിക്കില്ല. വിവരങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും പി എസ് സി വെബ്സൈറ്റിലെ Must Know ലിങ്കിൽ ഉണ്ട്.

 

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സിവിൽ സർവീസ് ജോലികൾക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കും സംവരണ നിയമങ്ങൾക്കും അനുസൃതമായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ്.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പട്ടത്താണ് കെപിഎസ്‌സിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതിന് മൂന്ന് റീജിയണൽ ഓഫീസുകളും പതിനാല് ജില്ലാ ഓഫീസുകളും ഉണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 320 (3) പ്രകാരം പരാമർശിച്ചിരിക്കുന്ന സിവിൽ സർവീസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിന് ഉപദേശം നൽകുകയും നിയമന അധികാരികളുടെ അഭ്യർത്ഥനകൾ അനുസരിച്ച് വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും എഴുത്തുപരീക്ഷ നടത്തുകയും കൂടാതെ/അല്ലെങ്കിൽ പ്രായോഗികമാക്കുകയും ചെയ്യുന്നു.

പരീക്ഷകൾ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ, ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി കർശനമായി നിയമനത്തിനായി ഉപദേശിക്കുകയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംവരണ നിയമങ്ങൾ പാലിക്കുകയും ചെയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (8 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (22 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (41 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (46 minutes ago)

പിന്തുണച്ച് ട്രംപ്  (57 minutes ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (1 hour ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (2 hours ago)

Malayali Vartha Recommends