സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും...

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകൾ ഡിസംബർ എട്ടുമുതൽ 17 വരെ നടക്കുന്നതാണ്. എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണുള്ളത്.
ഡിസംബർ 18-നാണ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28-നാണ് സ്കൂളുകൾ തുറക്കുക.
https://www.facebook.com/Malayalivartha
























