Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...


പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക.. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം...

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...

11 NOVEMBER 2026 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...

ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യാത്രക്കാരിയായ യുവതിക്ക് നേരെ നടുക്കുന്ന ലൈംഗികാതിക്രമവും ക്രൂരമർദനവും..കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്..

ഇരവിപുരത്ത് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട് നിർണായക തെളിവുകൾ പുറത്ത്. മരിച്ച സായയും സുഹൃത്തും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭർതൃവീട്ടിൽ സായ കടുത്ത മാനസിക വിഷമതകൾ നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സന്ദേശങ്ങൾ. കഴിഞ്ഞ സെപ്റ്റംബർ 24-നാണ് ഇരുവരും തമ്മിൽ അവസാനമായി സംസാരിച്ചത്. "എന്താ പറ്റിയത് നിനക്ക്?" എന്ന സുഹൃത്തിന്റെ ചോദ്യത്തിന്, "വീട്ടിൽ സീൻ, വിളിക്കാം" എന്ന് സായ മറുപടി നൽകി. തുടർന്ന് ആരുമായാണ് പ്രശ്നമെന്നും ഭർത്താവ് അഫ്സലാണോയെന്നും സുഹൃത്ത് ചോദിച്ചപ്പോൾ, "എല്ലാവരും" എന്നാണ് സായ പ്രതികരിച്ചത്. ഇതിനുശേഷം സുഹൃത്ത് വീഡിയോ കോൾ ചെയ്തെങ്കിലും സായ ഫോൺ എടുത്തില്ല. ഒരു തവണ മാത്രം കാണാൻ കഴിയുന്ന രീതിയിലുള്ള ഒരു സന്ദേശവും സായ സുഹൃത്തിന് അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 31-നാണ് സായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് സായയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സായയുടെ ലാപ്ടോപ്പും ഡയറിയും കാണാതായിട്ടുണ്ടെന്നും, ഇതിലുണ്ടായിരുന്ന തെളിവുകൾ ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചതായും മാതാവ് റിഹാനി ഷാജി ആരോപിച്ചു. സായയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്ന് പറഞ്ഞാണ് ഭർതൃവീട്ടുകാർ തങ്ങളെ വിളിച്ചുവരുത്തിയത്. എന്നാൽ തങ്ങൾ എത്തുമ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും കുടുംബം പറയുന്നു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിൽ നിന്ന് പോലും അഫ്സൽ സായയെ വിലക്കിയിരുന്നു. അഫ്സൽ കാണാതിരിക്കാൻ സായ പല മെസ്സേജുകളും ഡിലീറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും മാതാവ് മീഡിയവണിനോട് വ്യക്തമാക്കി.
അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും കുടുംബം ആരോപിക്കുന്നു. മരണം നടന്ന് 11 ദിവസത്തിന് ശേഷമാണ് പൊലീസ് തങ്ങളുടെ മൊഴിയെടുത്തതെന്നും, ഇതിനിടയിൽ ഭർതൃവീട്ടുകാർക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചതായും അവർ കുറ്റപ്പെടുത്തി. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവന്ന് മകൾക്ക് നീതി ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (4 minutes ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (10 minutes ago)

ബെംഗളൂരു കൂട്ടക്കൊല: ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ അച്ഛനെ സഹായിച്ച പതിനേഴുകാരിയെ പ്രായപൂർത്തിയായവളായി കണക്കാക്കി വിചാരണ ചെയ്തേക്കും...  (13 minutes ago)

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...  (18 minutes ago)

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസ്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ  (20 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത  (24 minutes ago)

അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...  (27 minutes ago)

മദ്യശാലയിൽ കയറി ബോധംകെട്ട റാക്കൂൺ സോഷ്യൽ മീഡിയയിൽ താരം; മൃഗസംരക്ഷണ കേന്ദ്രത്തിന് സഹായമായി ലഭിച്ചത് 2.34 കോടി രൂപ  (30 minutes ago)

KOLLAM അന്വേഷണത്തിന് പോലീസ്  (32 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തും  (35 minutes ago)

ടെക്നോപാര്‍ക്ക് സിഇഒ ആയി ഹരിശങ്കര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു...  (38 minutes ago)

Diwali celebrations മനഃപൂർവം വിഷപ്പുക സൃഷ്ടിച്ചതെന്ന് പാകിസ്ഥാൻ  (40 minutes ago)

ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍15 വരെ തിരുവനനന്തപുരത്ത്: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബെണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ്പരിപാടി സംഘടിപ്പിക്കുന്നത്...  (47 minutes ago)

ടെക്നോപാര്‍ക്കില്‍ 'കുബര്‍നെറ്റീസ് കേരള' ക്ലൗഡ്-നേറ്റീവ് ടെക്നോളജി മീറ്റപ്പ് നാളെ...  (48 minutes ago)

Malabar-Express പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ  (52 minutes ago)

Malayali Vartha Recommends