ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷകളുമായി കേരളത്തിന്റെ ആൺകുട്ടികൾ ഇന്നിറങ്ങും...

ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽപ്രതീക്ഷകളുമായി കേരളത്തിന്റെ ആൺകുട്ടികൾ ഇന്നിറങ്ങും. ബുധനാഴ്ച ഉച്ചയോടെ ശിവപുരിയിലെത്തിയ കേരള സംഘം ഇന്ന് രാവിലെ മുതൽ പ്രധാനവേദിയിൽ പരിശീലനത്തിനിറങ്ങി.
വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം 10 മണിയോടെ ചാമ്പ്യൻഷിപ്പ് ആരംഭിക്കുകയും ചെയ്യും. 100, 400, 3000 മീറ്റർ ഓട്ടം, ജാവലിൻ ത്രോ, ഷോട്പുട്ട് എന്നിവയുടെ യോഗ്യതാ റൗണ്ടാണ് വെള്ളിയാഴ്ച നടക്കുന്നത്.
വളരെ ആത്മവിശ്വാസത്തോടെയാണ് ടീം ട്രാക്കിൽ ഇറങ്ങുന്നതെന്നും കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ മെഡൽ സ്വന്തമാക്കാനാകുമെന്നും കേരള ടീം ചീഫ് പറയുന്നു.
"
https://www.facebook.com/Malayalivartha

























