തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...

തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്ത് ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലാണ് നാല് മാസം പ്രായം തോന്നിക്കുന്ന ഭ്രൂണം കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ആരാണ് ഇത് ഇവിടെ ഉപേക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
https://www.facebook.com/Malayalivartha


























