Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...


പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക.. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം...


ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യാത്രക്കാരിയായ യുവതിക്ക് നേരെ നടുക്കുന്ന ലൈംഗികാതിക്രമവും ക്രൂരമർദനവും..കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്..


ഇറാൻ അംബാസഡറെ വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..അക്ഷയ്‌ ഉടൻ നാട്ടിലെത്തും. ആ കപ്പലിൽ വച്ച് സംഭവിച്ചത്...ഏകദേശം 11 മാസമായി ഇറാനിൽ..

പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക.. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം...

11 NOVEMBER 2026 04:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളില്‍ നിന്ന് ഉയര്‍ന്ന പുകയാണ് അതിര്‍ത്തി കടന്ന് പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക സൃഷ്ടിച്ചതെന്ന് പാക്കിസ്താന്റെ ആരോപണം. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം.ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള പ്രധാന നഗരങ്ങളുടെ പട്ടികയിൽ ലാഹോറും ഡൽഹിയും ഒരുപോലെ ഇടംപിടിച്ച സാഹചര്യത്തിലാണ് ഈ ആരോപണം ഉയരുന്നത്.

 

മേഖല നേരിടുന്ന പൊതുവായ വായു മലിനീകരണ പ്രതിസന്ധിയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.അതിര്‍ത്തി പ്രദേശങ്ങളിലൂടെ വീശിയടിച്ച കാറ്റാണ് ദീപാവലി ദിനങ്ങളിലെ മലിനീകരണം ലാഹോറിലേക്ക് എത്തിച്ചതെന്ന് പാക്കിസ്താന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ആഗോള വായുഗുണനിലവാരം അളക്കുന്ന ഐ.ക്യു.എയറിന്റെ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ലാഹോര്‍.വായുഗുണനിലവാര സൂചികയില്‍ 263 രേഖപ്പെടുത്തിയതോടെ നഗരത്തിലെ വായു 'തീവ്രമായ ആരോഗ്യമോശകരമായ' വിഭാഗത്തിലേക്ക് മാറിയിരുന്നു.

 

ശ്വാസകോശത്തിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന പി.എം 2.5 കണികകളുടെ അളവ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സുരക്ഷിത പരിധിയേക്കാള്‍37 മടങ്ങിലധികം ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയില്‍ നിന്നുള്ള വായുപ്രവാഹമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിക്കാന്‍ പ്രധാന കാരണമായതെന്ന് പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യാ പരിസ്ഥിതി മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു.കാറ്റിന്റെ ഗതി മാറുമ്പോള്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.

 

അതേസമയം, ന്യൂഡല്‍ഹിയിലെ വിഷപ്പുകയ്ക്കും വായുമലിനീകരണത്തിനും പ്രധാന കാരണം ദീപാവലി ആഘോഷങ്ങളും അയല്‍സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഡല്‍ഹിയില്‍ പി.എം 2.5 കണികകള്‍ പെരുകാന്‍ 55 ശതമാനത്തോളം പങ്കുവഹിച്ചത് ദീപാവലി പടക്കങ്ങളാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഡാറ്റ സൂചിപ്പിക്കുന്നു. ഇതിനുപുറമേ വാഹനങ്ങളില്‍ നിന്നുള്ള പുകയും നിര്‍മാണ മേഖലയിലെ പൊടിയും ശൈത്യകാലത്ത് വായുമലിനീകരണം രൂക്ഷമാക്കുന്നുണ്ട്. അതിര്‍ത്തിയിലെ ഇരുവശങ്ങളിലും ശൈത്യകാലത്ത് വായുമലിനീകരണം രൂക്ഷമാകുന്നത് പതിവാണ്.

 

കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് മുന്‍വര്‍ഷങ്ങളിലും വിഷപ്പുകയ്ക്ക് കാരണമായി പാക്കിസ്താന്‍ ആരോപിച്ചിരുന്നത്.എന്നാല്‍ കാറ്റിന്റെ പ്രവാഹം പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കാണെന്നാണ് മുന്‍പ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചത്. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി മേഖലകളില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെയാണ് രൂക്ഷമായ ഈ വായുമലിനീകരണം ബാധിക്കുന്നത്.ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള നേരിയ കാറ്റിലൂടെയും വായു പ്രവാഹത്തിലൂടെയുമാണ് മലിനീകരണ കണികകൾ മേഖലയിലേക്ക് എത്തിയതെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പരിസ്ഥിതി സംരക്ഷണ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...  (2 minutes ago)

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസ്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ  (4 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത  (8 minutes ago)

അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...  (11 minutes ago)

മദ്യശാലയിൽ കയറി ബോധംകെട്ട റാക്കൂൺ സോഷ്യൽ മീഡിയയിൽ താരം; മൃഗസംരക്ഷണ കേന്ദ്രത്തിന് സഹായമായി ലഭിച്ചത് 2.34 കോടി രൂപ  (14 minutes ago)

KOLLAM അന്വേഷണത്തിന് പോലീസ്  (16 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തും  (19 minutes ago)

ടെക്നോപാര്‍ക്ക് സിഇഒ ആയി ഹരിശങ്കര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു...  (22 minutes ago)

Diwali celebrations മനഃപൂർവം വിഷപ്പുക സൃഷ്ടിച്ചതെന്ന് പാകിസ്ഥാൻ  (24 minutes ago)

ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍15 വരെ തിരുവനനന്തപുരത്ത്: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബെണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ്പരിപാടി സംഘടിപ്പിക്കുന്നത്...  (31 minutes ago)

ടെക്നോപാര്‍ക്കില്‍ 'കുബര്‍നെറ്റീസ് കേരള' ക്ലൗഡ്-നേറ്റീവ് ടെക്നോളജി മീറ്റപ്പ് നാളെ...  (32 minutes ago)

Malabar-Express പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ  (36 minutes ago)

നിക്ഷേപ നിർവഹണ രംഗത്തേക്ക് ഹൈലൈറ്റ് ഗ്രൂപ്പ്; ₹200 കോടിയുടെ എത്തിക്കൽ ഫണ്ട് അവതരിപ്പിക്കുന്നു...  (40 minutes ago)

കാമുകൻ മുങ്ങി, വിവാഹേതര ബന്ധത്തിൽ കുഞ്ഞ് ജനിച്ചു; വിദേശ യുവതിക്ക് സൗദിയിൽ 100 ചാട്ടവാറടി ശിക്ഷ  (42 minutes ago)

Indian Embassy ഇറാൻ അംബാസഡറുമായി സംസാരിച്ച് കേന്ദ്രമന്ത്രി  (43 minutes ago)

Malayali Vartha Recommends