കൊല്ലം വള്ളിക്കാവ് സ്വദേശി സലാലയിൽ മരിച്ച നിലയിൽ...

വർഷങ്ങളായി സലാലയിൽ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻ കുട്ടി (52)യെ സലാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വ രാത്രിയോടെ ഭാര്യ ജോലി കഴിഞ്ഞെത്തി വാതിൽ തുറന്നപ്പോൾ വീടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തുകയായിരുന്നു.
ഇദ്ദേഹം കഴിഞ്ഞ 18 വർഷമായി സലാലയിലെ അൽ സാഹീർ ഡെൻ്റൽ ക്ലീനിക്കിൽ ടെക്നീഷ്യനായി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ രഞ്ജിനി ഇതേ ക്ലിനിക്കിൽ എക്സറെ ടെക്നീഷനാണ്. ഏക മകൾ സംഗമിത്ര നാട്ടിൽ ദന്ത ഡോക്ടർ ആണ്.
അച്ഛൻ: രാമൻ പിള്ള മാധവൻ പിള്ള, അമ്മ: ദേവകി അമ്മ ഗോമതി അമ്മ.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha

























