ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി, പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം നടന്നത്. റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തലുകളുള്ളത്.
ഇരുവരുടെയും മൊബൈൽ ഫോണിൽ ബന്ധപ്പെടാനായി ശ്രമിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിൽ പിന്നീട് സ്വിച്ച് ഓഫ് ആയതായും റിപ്പോർട്ടുകളുണ്ട്. ഇവരെ കണ്ടെത്താൻ പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. കിഷ്ത്വാറിലെ സുരക്ഷാ സാഹചര്യം ആശങ്കയിലാക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഒക്ടോബർ 16ന് വാനിപോര ട്രിഗാമിൽ മറ്റൊരു എസ്‌പിഒയായ 55കാരൻ ബഷീർ അഹമ്മദിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























