പാങ്ങപ്പാറ കൊലക്കേസ്: പോലീസ് വാദങ്ങൾ തള്ളി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ; അർദ്ധരാത്രിയിലെ ഫോൺ കോൾ വെളിപ്പെടുത്തി കുടുംബം...

തിരുവനന്തപുരം പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ പോലീസിനെ പൂർണ്ണമായും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളുമായി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ രംഗത്ത്. കൊലപാതകം നടന്ന സമയത്ത് ഉമർ വീട്ടിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും, അർദ്ധരാത്രിയിൽ ഒന്നാം പ്രതിയായ പതിനേഴുകാരൻ വിളിച്ചപ്പോഴാണ് വിവരമറിയുന്നതെന്നും ഉമ്മ വെളിപ്പെടുത്തി. പോലീസ് പറയുന്നതുപോലെ സിസിടിവിയിൽ പെടാതെ ചാടിക്കടക്കാൻ വീട്ടിലെ മതിൽ 24 അടി ഉയരമുള്ളതാണെന്നും, മകനെ ക്രൂരമായി മർദ്ദിച്ച് കള്ളമൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























