ഓസ്‌ട്രേലിയയില്‍ ഇനി പുതിയ സ്റ്റുഡന്റ് വിസ നിയമങ്ങള്‍

2016 ജൂലൈ ഒന്നു മുതല്‍ ഓസ്‌ട്രേലിയയിലെ സ്റ്റുഡന്റ് വിസ നിയമത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇനിമുതല്‍ സ്റ്റുഡന്റസ് വിസക്ക് അപേക്ഷക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
പുതിയ തീരുമാനപ്രകാരം ഓസ്‌ട്രേലിയയില്‍ ഇനി മുതല്‍ ഒരു തരത്തിലുള്ള സ്റ്റുഡന്റ് വിസയേ ലഭ്യമാകുകയുള്ളൂ. ഇതനുസരിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സബ് ക്ലാസ് 500 എന്ന സ്റ്റുഡന്റ് വിസയ്ക്കു വേണം ഇനി മുതല്‍ അപേക്ഷിക്കാന്‍. ഏതു കോഴ്‌സ് തെരഞ്ഞെടുത്താലും സബ് ക്ലാസ് 500 എന്ന വിസയില്‍ മാത്രമേ ഓസ്‌ട്രേലിയയില്‍ എത്താന്‍ സാധിക്കുകയുള്ളൂ. ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പം എത്താന്‍ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളും ഇമി അക്കൗണ്ട് ആരംഭിച്ച് ഓണ്‍ലൈന്‍ വഴി വേണം വിസയ്ക്ക് അപേക്ഷ നല്‍കാന്‍.
ഡിഐബിപി പ്ലാറ്റ് ഫോമിലുള്ള ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്. ഇതാണ് ഇമി അക്കൗണ്ട് എന്നറിയപ്പെടുന്നത്. ഇതിന് പുറമെ ഇത്തരം അപേക്ഷകള്‍ക്ക് ഒരു സിഒഇ ആവശ്യമാണ്. ഈ അപേക്ഷ സബ്മിഷനായി പരിഗണിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഓഫറിന് പുറമെയാണ് സിഒഇ കൂടി ആവശ്യമായി വരുന്നത്. ഇതില്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്. പുതിയ രീതിയനുസരിച്ച് ഡിഐബിപി റിസ്‌ക് ലെവലുകളിലുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പരസ്യമായി പ്രസിദ്ധീകരിക്കില്ല. അതിന് പകരം വിസ അപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഒരു മെട്രിക്‌സ് ഉപയോഗിച്ച് റിസ്‌കുള്ള രാജ്യങ്ങള്‍, റിസ്‌ക് കോളജുകള്‍ എന്നിവയെ തിരിച്ചറിയുകയാണ് ചെയ്യുന്നത്.
നിലവില്‍ വിസ സബ് ക്ലാസ് 570 മുതല്‍ 576 വരെയുള്ളവരെ പുതിയ മാറ്റം ബാധിക്കില്ല. നിലവില്‍ സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരണമെങ്കില്‍ ജൂലൈ ഒന്നു മുതല്‍ അവര്‍ വിസ സബ് ക്ലാസ് 500 കീഴില്‍ അപേക്ഷ സമര്‍പ്പിക്കണം.
സ്റ്റുഡന്റ് വിസയില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ അംഗീകൃത കോഴ്‌സിന് എന്റോള്‍ ചെയ്തത്തിനുശേഷമാണ് വിസക്ക് അപേക്ഷിക്കേണ്ടത് . അതുപോലെ ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് വഹിക്കാനുള്ള കഴിവ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.വിദ്യാര്‍ത്ഥികള്‍ക്കു പാര്‍ട്ട് ടൈം ജോലി ചെയ്യാമെങ്കിലും കോഴ്‌സ്ഫീസും ജീവിതച്ചെലവും ഇങ്ങനെ കണ്ടെത്താനാവില്ല.ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വിദ്യാര്‍ത്ഥിക്ക് നിര്‍ബന്ധമായും ഉണ്ടാകണം .അപേക്ഷിച്ചു ഒരു മാസത്തിനകം തന്നെ വിസ ലഭിക്കും.
https://www.facebook.com/Malayalivartha