സി.എസ്.ഐ.ആര്‍ നെറ്റ് : വിജ്ഞാപനം ഓഗസ്റ്റില്‍

ശാസ്ത്ര വിഷയങ്ങളില്‍ സിഎസ്‌ഐആര്‍- യുജിസി സംയുക്തമായി നടത്തുന്ന ജൂണിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ഡിസംബറില്‍ നടത്തും. വിജ്ഞാപനം ഓഗസ്റ്റ് ആദ്യം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ചില്‍ ഫലം പ്രഖ്യാപിക്കും. ഏപ്രില്‍ ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ഇതിന്റെ കാലാവധി.
ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെആര്‍ എഫ്) സര്‍വകലാശാല, കോളജ് എന്നിവിടങ്ങളില്‍ അധ്യാപകരാകാനുമുള്ള യോഗ്യതാ നിര്‍ണയ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്) പരീക്ഷയാണിത്. കെമിക്കല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ്, ലൈഫ് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എന്‍ജിനിയറിംഗ് സയന്‍സ് എന്നീ വിഷയങ്ങളിലാണു പരീക്ഷ.
ജെആര്‍എഫ്- ലക്ചറര്‍ഷിപ്പ് എന്നീ രണ്ടു പരീക്ഷകള്‍ക്കോ ലക്ചറര്‍ഷിപ്പിനു മാത്രമായോ അപേക്ഷിക്കാം.എന്‍ജിനിയിംഗ് സയന്‍സ് വിഭാഗക്കാര്‍ ജെആര്‍എഫിനു മാത്രം അപേക്ഷിച്ചാല്‍ മതി.
ബിടെക്, ബിഫാം, എംബിബിഎസ്, ബിഎസ്-എംഎസ്, എംഎസ്‌സി എന്നിവയില്‍ 55 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം അപേക്ഷകര്‍. അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ ഇളവുണ്ട്. ജെആര്‍എഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയര്‍ന്ന പ്രായപരിധി 2016 ജൂലൈ ഒന്നിന് 28 വയസാണ്. പട്ടിക വിഭാഗക്കാര്‍ക്കും, ഒബിസി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്കും അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിക്കും. എന്നാല്‍, ലക്ചര്‍ഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
രാവിലെ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയുമാണ് പരീക്ഷ. 200 മാര്‍ക്കിന്റെ മൂന്നു ഭാഗങ്ങളായാണു പരീക്ഷ നടത്തുന്നത്.
പാര്‍ട്ട് എ: എല്ലാ വിഭാഗക്കാര്‍ക്കും പൊതുവായുള്ളതായിരിക്കും.ലോജിക്കല്‍ റീസണിംഗ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലിറ്റിക്കല്‍ ആന്‍ഡ് ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്‍, സീരീസ് ഫോര്‍മേഷന്‍, പസില്‍സ് എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
പാര്‍ട്ട് സി:അപേക്ഷാര്‍ഥിയുടെ ശാസ്ത്രീയ അവബോധം അളക്കുന്നതിന് ഉയര്‍ന്ന നിലവാരത്തിലുള്ള ചോദ്യങ്ങളാകും ചോദിക്കുക.
കൊച്ചിയും തിരുവനന്തപുരവുമാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. ഒരാള്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. www.csirhrdg.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായും അപേക്ഷിക്കാം.
വിലാസം: സീനിയര്‍ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, എക്‌സാമിനേഷന്‍ യൂണിറ്റ്, എച്ച്ആര്‍ഡി ഗ്രൂപ്പ്, സിഎസ്‌ഐ ആര്‍ കോംപ്ലക്‌സ്, ലൈബ്രറി അവന്യൂ, ന്യൂഡല്‍ഹി -110 012.
https://www.facebook.com/Malayalivartha