എംസിഎക്ക് വീണ്ടും പ്രവേശനപരീക്ഷ

പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനപ്രകാരം എംസിഎ പ്രവേശനപരീക്ഷ വീണ്ടും നടത്തുന്നു. ആഗസ്ത് ആറിന് പകല്‍ 11മുതല്‍ ഒന്നുവരെ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷ നടത്തുക. അപേക്ഷ www.astik.org ല്‍ നിന്ന് ലഭിക്കും. അപേക്ഷ ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് മൂന്ന് വൈകിട്ട് അഞ്ചു മണി. അപേക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് അവരവരുടെ ഇ മെയിലുകളില്‍ ആഗസ്ത് നാലിനും അഞ്ചിനും ലഭ്യമാകും. ഫോണ്‍: 0471 -2335133, 8547255133.
കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ ബിരുദപരീക്ഷകളുടെ ഫലം വൈകി പ്രസിദ്ധീകരിക്കുന്നെന്നും തുടര്‍ ഉപരിപഠനം നടത്താനാവശ്യമായ എംസിഎ പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെവരുന്നെന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും എംസിഎ പ്രവേശനപരീക്ഷ നടത്താന്‍ പ്രവേശന മേല്‍നോട്ടസമിതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha