വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് 22 വരെ അപേക്ഷിക്കാം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 2017 മാര്‍ച്ചില്‍ നടത്തുന്ന പൊതുപരീക്ഷയുടെ ഒന്നാം വര്‍ഷ/ രണ്ടാം വര്‍ഷ തിയറി പരീക്ഷകള്‍ മാര്‍ച്ച് എട്ടു മുതലും രണ്ടാം വര്‍ഷ നാലാം മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ 28 വരെയും െ്രെപവറ്റ് വിദ്യാര്‍ഥികളുടെ രണ്ടാം വര്‍ഷ ടൈപ്പ് റൈറ്റിങ് ആന്‍ഡ് ഷോട്ട് ഹാന്‍ഡ് പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതലും രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി എട്ടു മുതലും നടക്കും.
ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 22 വരെയും 20 രൂപ പിഴയോടുകൂടി 2017 ജനുവരി മൂന്നു വരെയും 02020110293 VHSEഎന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാകേന്ദ്രത്തില്‍ ലഭിക്കും.
കണക്ക് അധികവിഷയമായി പരീക്ഷ എഴുതുന്ന സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ http://www.vhseexaminationkerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകളുടെ മാതൃക പരീക്ഷാവിജ്ഞാപനത്തില്‍നിന്ന് പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha