കെല്‍ട്രോണില്‍ മാധ്യമപഠനം; സീറ്റുകള്‍ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം(1 വര്‍ഷം) കോഴ്‌സിലേക്കുള്ള 2016-17 ബാച്ചിലേക്ക് തിരുവനന്തപുരം സെന്ററില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. പഠനത്തോടൊപ്പം നിബന്ധനകള്‍ക്കുവിധേയമായി വാര്‍ത്താ ചാനലുകള്‍, പത്രസ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശീലനം, പ്‌ളേസ്‌മെന്റ് സഹായവും ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദംനേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം സെന്ററില്‍ 20നുമുമ്പ് നേരിട്ട് എത്തി പ്രവേശനം നേടാം. വിശദവിവരങ്ങള്‍ www.ksjms.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
തിരുവനന്തപുരം സെന്റര്‍: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്‍ഡ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജങ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട,് തിരുവനന്തപുരം 695014. ഫോണ്‍: 9544958182, 8137969292.
https://www.facebook.com/Malayalivartha