പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടാന്‍ തീരുമാനം

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ഈ മാസം 31ന് കാലാവധി തീരുന്ന 188 റാങ്ക് പട്ടികകളുടെയും ഇതുവരെ നീട്ടാത്തതുമായ എഴുപതോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയുമാണു നീട്ടിനല്‍കുക.
സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച പിഎസ്‌സി അടിയന്തര യോഗം ചേരും. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒന്‍പതു ദിവസമായി വിവിധ റാങ്ക് ഹോള്‍ഡര്‍മാരുടെ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha