വിദ്യാധനം സർവ്വധനാൽ പ്രധാനം; വിദേശത്തു പഠിക്കാൻ വിദ്യാധനം മതി

പഠിക്കാതിരുന്നാൽ ഇനിയങ്ങോട്ട് ജീവിതം നരകതുല്യമാകും എന്നതിൽ ആശങ്ക വേണ്ട. ഒരുകാലത്തു ബാലികേറാമല ആയിരുന്ന വിദേശ പഠനം ഇന്ന് വളരെ ലളിതവും സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ആർക്കും ലഭ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു. യൂണിവേഴ്‌സിറ്റി ഡിഗ്രിയുള്ളവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തികലാഭവും സാമൂഹ്യപുരോഗതിയും ഉണ്ടാകുമെന്ന് കണ്ടതോടെ അതെത്തിപ്പിടിക്കാന്‍ ലോകത്തെവിടെയും മിടുക്കന്മാരും മിടുക്കികളും ശ്രമം തുടങ്ങി. സമർത്ഥരായ വിദ്യാർഥികൾ ദിശാബോധത്തോടെ പരിശ്രമിച്ചാൽ മുന്നേറാൻ കഴിയും. അതിനുള്ള മാര്ഗങ്ങള് എന്തൊക്കെയാണെന്ന് നമുക്കു നോക്കാം.
ആദ്യം അവരവരുടെ അഭിരുചിക് അനുസരിച്ചുള്ള മേഖല ഏതാണെന്നു കണ്ടെത്തണം. പിന്നീട് ആ മേഖലയിൽ തിളങ്ങാൻ ഏത് വിദേശ രാജ്യം തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കണം. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കു മുൻഗണന കൊടുക്കണം.
ഏത് രാജ്യത്ത് പോയി പഠിക്കണം എന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ അവിടുത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം ഏതാണെന്നു കണ്ടെത്തണം. മികച്ച സർവകലാശാലയോ കോളേജോ സ്കൂളോ നമുക് ഇതാണോ ആവശ്യം അത് തിരഞ്ഞെടുക്കുക. അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ വിവിധ രാജ്യങ്ങളുടെ എഡ്യൂക്കേഷൻ ഇനിഷ്യേറ്റീവ് വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഇതിനായി സ്വന്ത ഇ-മെയിൽ ഐ.ഡി. യും ഇന്റർനെറ്റ് അനായാസം ഉപയോഗിക്കാനുള്ള കഴിവും മാത്രം മതി.
ഇന്ത്യയിലെ ബിരുദ പ്രോഗ്രാമുകൾ വിദേശത്തു അണ്ടർ ഗ്രാജുവേറ്റ് പ്രൊഫിഗ്രാമ്മയും ഇവിടുത്തെ പി ജി പ്രോഗ്രാമുകൾ വിദേശത്തു ഗ്രാജുവേറ്റ് പ്രോഗ്രാമ്മയുമാണ് കണക്കാക്കുക. വിദേശത്തു ഗ്രാജുവേറ്റ് പഠനത്തിന് സ്കൂൾതലം മുതൽ 16 വർഷത്തെ വിദ്യാഭ്യാസം ആവശ്യമാണ്.
ബിരുദാനന്തര/ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ ഒരു വർഷത്തെ എം എസ്/എം.എ. പ്രൊഫഷണൽ പ്രോഗ്രാമുകളും 18 മുതൽ 24 മാസം വരെ നീളുന്ന ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.
പ്ലസ് ടു കഴിഞ്ഞവർക്ക് സയൻസ്, ടെക്നോളജി, മാനേജ്‌മന്റ്, എൻജിൻറിങ്, മാത്തമാറ്റിക്സ്, മെഡിക്കൽ വിഷയങ്ങളിൽ ഉപരിപഠന പ്രോഗ്രാമ്മുകളുണ്ട്. ബിരുദ വിദ്യാർഥികൾക്കു ഗ്രാജുവേറ്റ് പ്രോഗ്രാമിന് ശ്രമിക്കാം.
ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍ വിദ്യാഭ്യാസം ചെയ്യുന്നതിന്റെ പ്രധാന ഗുണങ്ങള്‍ വിവിധ നാടുകളില്‍ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ അവസരം, പല ഭാഷകള്‍ പഠിക്കാനും പറയാനുമുള്ള അവസരം, ധാരാളം ഇലക്ടീവുകള്‍, കരിക്കുലത്തിനു പുറത്ത് നേതൃത്വഗുണങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഇതൊക്കെയാണ്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നത് പഴഞ്ചൊല്ല് മാത്രമല്ല അതുകൊണ്ടു തന്നെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കരുത്.
https://www.facebook.com/Malayalivartha