ലോകത്തെ ഏറ്റവും വലിയ വിജ്ഞാന ശേഖരവുമായി 'നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ'

ലോകത്തെ ഏറ്റവും വലിയ വിജ്ഞാന ശേഖരമൊരുക്കി ഇതാ ഒരു മൊബൈൽ ആപ്പ് വന്നിരിക്കുന്നു. ലക്ഷക്കണക്കിന് പുസ്തകങ്ങളും നിരവധി ഗവേഷണ പേപ്പറുകള്‍, പ്രബന്ധങ്ങള്‍, ജേർണലുകള്‍, പ്രസിദ്ധീകരണങ്ങള്‍ എല്ലാം ഒരൊറ്റ ആപ്പില്‍ നിങ്ങളുടെ വിരൽത്തുമ്പിലെത്തുന്നു. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ച 'നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ' എന്ന ആപ്പാണ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമൊരുക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഈ അവസരം ലഭിക്കുക.ആപ്പിള്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങും.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളില്‍ മൊബൈൽ ആപ്പ് സേവനം ലഭ്യമാണ്. നിങ്ങൾക് ഇഷ്ടപെട്ട വിഷയം തിരഞ്ഞെടുത്ത വായിക്കാനുള്ള അവസരവും ഉണ്ട്. ദേശീയ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയുടെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു ആപ്പ് തയ്യാറാക്കിയത്.
എന്‍സിഇആര്‍ടി പുസ്തകങ്ങള്‍, എട്ട് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടെ പുസ്തങ്ങള്‍, ജെഇഇ, ഗേറ്റ്, യുപിഎസ്‌സി ചോദ്യപേപ്പറുകള്‍, ഐഎസ്‌സി, ഐഐടികള്‍, ഐഐഎമ്മുകള്‍ തുടങ്ങിയവയിലെ ഗവേഷണ പ്രബന്ധങ്ങള്‍, സിഎസ്‌ഐആര്‍ പ്രസിദ്ധീകരണങ്ങള്‍, സൗത്ത് ഏഷ്യ ആര്‍ക്കൈവ്, ലോക ഇ-ബുക്ക് ലൈബ്രറി, ഒഇസിഡി, സത്യജിത്ത് റേ സൊസൈറ്റി തുടങ്ങിയവയുടെ പുസ്തകങ്ങള്‍ എന്നിങ്ങനെ എണ്ണിലായൊടുങ്ങാത്ത പുസ്തക ശേഖരമാണ് ആപ്പിലുള്ളത്. ഓഡിയോ പുസ്തകങ്ങളും ആപ്പിൾ ലഭ്യമാണ്.
https://www.facebook.com/Malayalivartha