Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ പാർലമെൻറ് - പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

19 APRIL 2017 04:24 PM IST
മലയാളി വാര്‍ത്ത


1. സാധാരണയായി ലോക്‌സഭയുടെ മൂന്നു സമ്മേളന കാലയളവുകള്‍ ഏതൊക്കെ?
ബജറ്റ് സെഷന്‍ (ഫെബ്രുവരി - മെയ്), മണ്‍സൂണ്‍ സെഷന്‍ (ജൂലായ് - ആഗസ്റ്റ്), ശൈത്യകാല സെഷന്‍ - (നവംബര്‍ - ഡിസംബര്‍)
2. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കാം?
530
3. ലോക്‌സഭാംഗമാവാന്‍ വേണ്ട കുറഞ്ഞ പ്രായം?
25 വയസ്
4. ലോക്‌സഭയില്‍ ക്വാറം തികയാന്‍ എത്ര അംഗങ്ങള്‍ സന്നിഹിതരാകണം?
ആകെ അംഗങ്ങളുടെ പത്തിലൊന്ന്
5. പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നതാര്?
രാഷ്ട്രപതി
6. പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റിയുടെ പ്രഥമ ചെയര്‍മാനായിരുന്ന മലയാളി?
പി. ഗോവിന്ദമേനോന്‍
7. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി?
ആറുവര്‍ഷം
8. പാര്‍ലമെന്റിന്റെ സ്ഥിരം സഭ എന്നറിയപ്പെടുന്നത് ഏത്?
രാജ്യസഭ
9. ലോക്‌സഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം?
2
10. ലോക്‌സഭയില്‍ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ളതാര്‍ക്ക്?
സ്പീക്കര്‍
11. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് നിലവില്‍ വന്നതെന്ന്?
1921
12. പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റിയിലെ അംഗസംഖ്യ
22
13. ലോക്‌സഭയുടെ അധ്യക്ഷന്‍
സ്പീക്കര്‍
14. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായ മലയാളി
സി.എം. സ്റ്റീഫന്‍
15. ലോക്‌സഭ നിലവില്‍ വന്ന വര്‍ഷം
1952 ഏപ്രില്‍ 17
16. ലോക്‌സഭ, രാജ്യസഭ എന്നിവയുടെ സംയുക്ത സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിക്കുന്നതാര്?
ലോക്‌സഭാ സ്പീക്കര്‍
17. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും പഴയ കമ്മിറ്റിയേത്?
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി
18. രാജ്യസഭയിലെ ഇരിപ്പിടങ്ങളുടെ നിറം
ചുവപ്പ്
19. ലോക്‌സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത് ഏതു വിഭാഗത്തില്‍പെട്ടവരെയാണ്
ആംഗ്ലോ ഇന്ത്യന്‍
20. ആദ്യ ലോക്‌സഭാ സമ്മേളനം നടന്ന വര്‍ഷം
1952 മെയ് 13
21. ലോക്‌സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍
എം. അനന്തശയനം അയ്യങ്കാര്‍
22. ഏറ്റവുമധികം ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
23. രാജ്യസഭയിലെ ആദ്യത്തെ ചെയര്‍മാന്‍ ആരായിരുന്നു
ഡോ. എസ് രാധാകൃഷ്ണന്‍
24. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആരായിരുന്നു
എസ്.വി. കൃഷ്ണമൂര്‍ത്തി റാവു
25. ബജറ്റുകള്‍ അവതരിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഏതു സഭയിലാണ്
ലോക്‌സഭ
26. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച പ്രഥമ മലയാളി
ഡോ. ജോണ്‍ മത്തായി
27. രാജ്യസഭയില്‍ മാത്രം അംഗമായിരുന്നിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയാര്
ഡോ. മന്‍മോഹന്‍ സിങ്
28. ആദ്യത്തെ ലോക്‌സഭാ സ്പീക്കര്‍
ജി.വി. മാവ്‌ലങ്കര്‍
29. രാജ്യസഭ നിലവില്‍ വന്ന വര്‍ഷം
1952 ഏപ്രില്‍ 3
30. ലോക്‌സഭയുടെ ആദ്യത്തെ വനിതാ സ്പീക്കര്‍
മീരാകുമാര്‍
31. ഒരു ബില്‍ മണി ബില്ലാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം ആരില്‍ നിക്ഷിപ്തമാണ്?
ലോക്‌സഭാ സ്പീക്കര്‍ക്ക്
32. പാര്‍ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം നടന്ന വര്‍ഷം
1961 മെയ് 6
33. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണപ്രദേശങ്ങള്‍ എവ?
പുതുച്ചേരി, ഡല്‍ഹി
34. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ നടി
നര്‍ഗീസ് ദത്ത്
35. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി?
സര്‍ദാര്‍ കെ.എം. പണിക്കര്‍
36. ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ എത്ര?
250
37. ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ വേണ്ട പ്രായം
25 വയസ്
38. ലോക്‌സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്
ഡോ. രാംസുഭഗ് സിങ്
39. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഏത് സഭയിലാണ്
ലോക്‌സഭ
40. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റി
എസ്റ്റിമേറ്റ്‌സ് കമ്മിറ്റി
41. കൂടുതല്‍ കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്നതാര്?
എസ്. വി. കൃഷ്ണമൂര്‍ത്തി റാവു
42. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആരായിരുന്നു
രുഗ്മിണിദേവി അരുണ്ഡാലെ
43. ഏറ്റവും കൂടുതല്‍ കാലം രാജ്യസഭാ ചെയര്‍മാനായിരുന്നതാര്?
ഡോ. എസ്. രാധാകൃഷ്ണന്‍
44. പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയേത്?
ലോക്‌സഭ
45. ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാ സ്പീക്കറായിരുന്നിട്ടുള്ളത്
ബല്‍റാം ഝാക്കര്‍
46. എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയില്‍ എത്ര അംഗങ്ങളാണുള്ളത്
30
47. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നതെങ്ങനെ
രാജ്യസഭ
48. മണിബില്‍ അവതരിപ്പിക്കുന്നത് ഏത് സഭയിലാണ്
ലോക്‌സഭ
49. ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷന്‍
ലോക്‌സഭാ സ്പീക്കര്‍
50. രാജ്യസഭാംഗമാകാനുള്ള പ്രായപരിധി
30 വയസ്
51. രാജ്യസഭാ ചെയര്‍മാന്‍
ഹമീദ് അന്‍സാരി
52. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍
പി.ജെ. കുര്യന്‍
53. ലോക്‌സഭയിലെ പരവതാനിയുടെ നിറം
പച്ച
54. ഇന്ത്യന്‍ ഭരണഘടനയെ എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു
24

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (18 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (38 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends