എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ; ഫലമറിയാന്‍ ‘സഫലം2017’ മൊബൈല്‍ ആപ്

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി പരീക്ഷാഫലം ഉടനടി അറിയാനായി ഒരു പുതിയ സംവിധാനം കുടി വന്നിരിക്കുന്നു. എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടന്ന ഉടനെ വെബ്‌സൈറ്റിലൂടെ ഫലമറിയാമെങ്കിലും എളുപ്പത്തില്‍ ഫലമറിയാനാണ് സഫലം 2017 എന്ന പേരില്‍ മൊബൈല്‍ ആപ് സംവിധാനം ഒരുക്കിയത്. ഇതിനുപുറമെ www.results.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഫലമറിയാം. ഇത്തവണയും മോഡറേഷന്‍ മാര്‍ക്കുണ്ടാകില്ല.
ഐടി@സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഫലം അറിയാനുള്ള മൊബൈല്‍ ആപ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സഫലം 2017 എന്ന പേരില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിയുടെയും റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും ആപില്‍ ലഭ്യമാകും.ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍ പി, യു പി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha