എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയശതമാനം. ഇക്കുറി അത് 95.98 ശതമാനമായി കുറഞ്ഞു. 20,967 വിദ്യാർഥികള്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടി. 1174 സ്കൂള്‍ നൂറ് ശതമാനം വിജയം നേടി.
നൂറുമേനി നേടിയ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം 405 ആണ്. ഏറ്റവും കൂടുതല്‍ വിജയം നേടിയ റവന്യൂ ജില്ല പത്തനംതിട്ടയാണ് ( 98.82ശതമാനം), കുറഞ്ഞത് വയനാട് (89.65). ഏറ്റവും കൂടുതല്‍ വിജയംനേടിയ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കടത്തുരുത്തി (99.36), കുറവ് വയനാട്(89.65).
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾ- 20967 ∙
പട്ടികജാതി വിദ്യാർഥികളുടെ വിജയശതമാനം– 91.൯൫
പട്ടികവർഗ വിഭാഗം വിജയശതമാനം– 82.55 ∙
മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം - 96.28...
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
www.result.kerala.gov.in, www.keralapareekshabhavan.in, www.result.itschool.gov.in, www.prd.kerala.gov.in, www.education.kerala.gov.in, www.keralaresult.nic.in, www.result.kerala.nic.in.
https://www.facebook.com/Malayalivartha