സി.ബി.എസ്.ഇ: ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷാ തീയതിയില്‍ മാറ്റം

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസുകാരുടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷാത്തീയതിയില്‍ മാറ്റം. ഏപ്രില്‍ ഒന്‍പതിനു നടക്കേണ്ട പരീക്ഷ 13 ലേക്കാണു മാറ്റിയത്. രാവിലെ 10.30 മുതലാണു പരീക്ഷ ആരംഭിക്കുന്നത്.
മറ്റു പരീക്ഷാത്തീയതികളില്‍ മാറ്റമില്ലെന്ന സി.ബി.എസ്.ഇ. ഔദ്യോഗിക വെബ്‌സൈറ്റായ www.cb <br />senic. in പ്രസിദ്ധപ്പെടുത്തി.
സാങ്കേതികമായ കാരണങ്ങളാലാണു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷാത്തീയതി മാറ്റിയതെന്നാണു വിശദീകരണം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാത്തീയതിയെ ചൊല്ലി വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും തര്‍ക്കമുന്നയിച്ചിരുന്നു. ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന്റെ തീയതിയുമായി അടുത്തു വരുന്നതാണു തര്‍ക്കത്തിനു കാരണമായത്.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷയുടെ ഒരു ദിവസം മുമ്പ് ഏപ്രില്‍ എട്ടിനാണ് ജെ.ഇ.പരീക്ഷ. മാര്‍ച്ച് 20, 21 തീയതികളിലായി ചരിത്രം, ഗണിത ശാസ്ത്ര പരീക്ഷകള്‍ നടത്തുന്നതു വിദ്യാര്‍ഥികളില്‍ അമിത സമ്മര്‍ദമുണ്ടാക്കുമെന്നും ആരോപണമുണ്ടായിരുന്നു.
ഈ പരീക്ഷകളുടെ തീയതി മാറ്റാന്‍ സി.ബി.എസ്.ഇ. തയ്യാറായില്ല. ഏകദേശം 11.86 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്നത്.
https://www.facebook.com/Malayalivartha