Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളില്‍ ലഭിച്ചത‌് 3,40,000 അപേക്ഷകള്‍

12 MAY 2018 12:46 PM IST
മലയാളി വാര്‍ത്ത


പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളില്‍ ലഭിച്ചത‌് 3,40,000 അപേക്ഷകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വെള്ളിയാഴ്ച വൈകിട്ടുവരെ നാലായിരത്തില്‍പ്പരം ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു.

പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ഒൻപതിനാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത‌്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന www.hscap.kerala.gov.in വെബ‌്സൈറ്റില്‍ ആദ്യദിനം ലഭിച്ചത‌് ഒന്നര ലക്ഷം അപേക്ഷകളാണ‌്. ജൂണ്‍ 13ന‌് ആരംഭിക്കുന്ന പ്ലസ‌്‌വണ്‍ കോഴ‌്സുകള്‍ക്ക‌് സംസ്ഥാനത്ത‌് 1,69,140 സര്‍ക്കാര്‍, 1,98,120 എയ‌്ഡഡ‌്, 55,593 അണ്‍ എയ‌്ഡഡ‌്/സ‌്പെഷല്‍/റസിഡന്‍ഷ്യല്‍/ടെക്നിക്കല്‍ വിഭാഗങ്ങളിലായി 4,22,853 സീറ്റാണുള്ളത‌്. ഏറ്റവും താല്‍പ്പര്യമുള്ള വിഷയവും സ്കൂളുമാണ‌് ആദ്യ ഓപ‌്ഷനായി വയ‌്ക്കേണ്ടത‌്.

ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചശേഷം വിവരങ്ങള്‍ പുനഃപരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ക്കുശേഷം സമര്‍പ്പിക്കുകയും ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചശേഷം വെബ‌്സൈറ്റിലോ 25ന‌് നടക്കുന്ന ട്രയല്‍ അലോട്ട‌്മെന്റ‌് സമയത്തോ സമര്‍പ്പിച്ച വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം.

വിഎച്ച‌്‌എസ‌്‌ഇ പ്രവേശനത്തിന‌് ഓണ്‍ലൈന്‍ അപേക്ഷകള്‍ വ്യാഴാഴ്ച വൈകിട്ടുമുതല്‍ സ്വീകരിച്ചു തുടങ്ങി. www.vhscap.kerala.gov.in വെബ‌്സൈറ്റില്‍ 'അപ്ലൈ ഓണ്‍ലൈന്‍' ലിങ്കില്‍ അപേക്ഷിക്കുകയോ ഡൗണ്‍ലോഡ‌് ചെയ്ത അപേക്ഷ പൂരിപ്പിച്ച‌് അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നേരിട്ടെത്തിക്കുകയോ ചെയ്യണം.

ഒറ്റ അപേക്ഷയില്‍ ഒരു ജില്ലയിലേക്കുള്ള സ്കൂളുകളിലേക്ക‌് മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷിക്കണം. ഇത്തവണ നിലവിലുള്ള കോഴ‌്സുകള്‍ക്കു പുറമേ 66 സര്‍ക്കാര്‍ സ്കൂളുകളില്‍ 147 ബാച്ചിലായി നാഷണല്‍ സ്കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്ക‌് പാഠ്യപദ്ധതിയും നടപ്പാക്കുന്നു. നിലവിലുള്ള കോഴ‌്സുകളുടെ വിവരങ്ങള്‍ വെബ‌്സൈറ്റില്‍ പ്രോസ‌്പെക്ടസ‌് ഒന്നിലും എന്‍എസ‌്ക്യുഎഫ‌് കോഴ‌്സുകളുടേത‌് പ്രോസ‌്പെക്ടസ‌് രണ്ടിലും ലഭ്യമാണ‌്. വൊക്കേഷണല്‍, പ്ലസ‌് വണ്‍ കോഴ‌്സുകള്‍ക്ക‌് 18വരെ അപേക്ഷിക്കാം. എല്ലാ സ്കൂളുകളിലും ഹെല്‍പ‌് ഡെസ്കുകളും പ്രവര്‍ത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (4 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (24 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (43 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (55 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (11 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

Malayali Vartha Recommends