കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു. വ്യാഴം രാവിലെ പത്ത് മണിക്കാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് പരീക്ഷ മുടങ്ങാനായി കാരണമെന്ന് അധികൃതർ അറിയിച്ചു.
ഒൻപതരയോടെയാണ് പരീക്ഷ മുടങ്ങിയ വിവരം വിദ്യാർഥികളെ അറിയിച്ചത്. ബഹുഭൂരിപക്ഷം വിദ്യാർഥികളും പരീക്ഷാ കേന്ദ്രങ്ങളിലെത്തിയിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ.
"
https://www.facebook.com/Malayalivartha

























